കേരളം

kerala

ETV Bharat / bharat

ട്രയംഫിന്‍റെ പുതിയ ഓള്‍ ന്യൂ ടൈഗര്‍ 1200 അഡ്വഞ്ചര്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും - ഓള്‍ ന്യൂ ടൈഗര്‍ 1200 അഡ്വഞ്ചര്‍ പുറത്തിറക്കി

19.19ലക്ഷമാണ് വാഹനത്തിന്‍റെ എക്‌സ് ഷോറൂം വില. കമ്പനിയുടെ പ്രോ വേരിയെന്‍റായ ജി ടി പ്രോ, റാലി പ്രോ കുടുംബത്തിലേക്കുള്ള അടുത്ത അതിഥിയാണ് ഓള്‍ ന്യൂ ടൈഗര്‍ 1200 അഡ്വഞ്ചറെന്ന് കമ്പനി അറിയിച്ചു.

Triumph all new Tiger 1200 adventure Price  Triumph news motorcycle in India  ഓള്‍ ന്യൂ ടൈഗര്‍ 1200 അഡ്വഞ്ചര്‍ പുറത്തിറക്കി  ട്രയംഫിന്‍റെ പുതിയ പ്രീമിയം മോട്ടോര്‍ സൈക്കിള്‍
ട്രയംഫിന്‍റെ പുതിയ ഓള്‍ ന്യൂ ടൈഗര്‍ 1200 അഡ്വഞ്ചര്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും

By

Published : May 24, 2022, 3:58 PM IST

മുംബൈ:ബ്രിട്ടീഷ് പ്രീമിയം മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫിന്‍റെ പുതിയ ഓള്‍ ന്യൂ ടൈഗര്‍ 1200 അഡ്വഞ്ചര്‍ പുറത്തിറക്കി. 19.19ലക്ഷമാണ് വാഹനത്തിന്‍റെ എക്‌സ് ഷോറൂം വില. കമ്പനിയുടെ പ്രോ വേരിയെന്‍റായ ജി ടി പ്രോ, റാലി പ്രോ കുടുംബത്തിലേക്കുള്ള അടുത്ത അതിഥിയാണ് ഓള്‍ ന്യൂ ടൈഗര്‍ 1200 അഡ്വഞ്ചര്‍. സാഹസിക യാത്രികര്‍ക്ക് പ്രാധാന്യം നല്‍കി നിര്‍മിച്ചതാണ് വാഹനമെന്ന് കമ്പനി അവകാശപ്പെട്ടു.

കമ്പനിയുടെ സാഹസിക യാത്രാ വാഹനങ്ങളായ സ്പോര്‍ട് 660, 900 ജി ടി, 900 റാലി, 900 റാലി പ്രോ, 1200 ജി ടി പ്രോ, 1200 റാലി പ്രോ, 1200 ജി ടി എക്സ്‌പ്ലോറര്‍, 1200 എക്സ്‌പ്ലോറര്‍ നിരയിലേക്കാണ് ന്യൂ ടൈഗര്‍ 1200 വിന്‍റെ വരവ്. ലോകത്തിന്‍റെ പലഭാഗത്തും ഇന്ത്യയിലും, വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ഒടുവിലാണ് വാഹനം പുറത്തിറക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു. 12 മാസം അല്ലെങ്കില്‍ 160000 കിലോ മീറ്റര്‍ സര്‍വീസ് ഇടവേളയിലാണ് വാഹനം പുറത്തിറക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

Also Read: കെടിഎം പ്രേമികൾക്ക് സന്തോഷ വാർത്ത, പുതിയ കെടിഎം ആര്‍സി 390 നിരത്തുകളില്‍

For All Latest Updates

ABOUT THE AUTHOR

...view details