ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിനിന്‍റെ ഏറ്റവും പുതിയ റിലീസായ 'ആനിമല്‍' സിനിമയെ പ്രശംസിച്ച (Trisha praised Ranbir Kapoor s Animal) തെന്നിന്ത്യന്‍ താര സുന്ദരി തൃഷയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം. 'ആനിമല്‍' കണ്ട ശേഷം തൃഷ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ച സ്‌റ്റോറിയാണ് താരത്തെ വെട്ടിലാക്കിയത്.
'ഒറ്റ വാക്ക് - കള്‍ട്ട്' എന്നായിരുന്നു 'ആനിമലി'നെ വിശേഷിപ്പിച്ച് തൃഷ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്. ഒപ്പം കയ്യടിയുടെ ഇമോജിയും ഏതാനും സ്‌മൈലിയും താരം പങ്കുവച്ചിരുന്നു. പോസ്‌റ്റിന് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ താരം ഉടന്‍ തന്നെ പോസ്‌റ്റ് പിന്‍വലിച്ചു (Trisha Krishnan removed controversy post).
'ആനിമലി'ലെ സ്‌ത്രീവിരുദ്ധതയും അടുത്തിടെ മന്‍സൂര്‍ അലിഖാന്‍ തൃഷയെ ഉദ്ദേശിച്ച് നടത്തിയ സ്‌ത്രീ വിരുദ്ധ പരാമര്‍ശവും ചേര്‍ത്താണ് തൃഷയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നത്.
സ്‌ത്രീകളുടെ അന്തസ്സിനെ കുറിച്ചും നിലപാടുകളെ കുറിച്ചും ഒരാഴ്‌ച മുന്‍പു വരെ ക്ലാസെടുത്തിരുന്ന ഒരാള്‍ ആണോ ഈ അഭിപ്രായം പറഞ്ഞത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ ഉയരുന്ന ചോദ്യം. താരത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ അതിരു കടന്നപ്പോള്‍ തൃഷ തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി നീക്കം ചെയ്‌തു.
Also Read:ആനിമല്‍ 200 കോടി ക്ലബ്ബില്‍; മൂന്നാം ദിനത്തില്‍ ആഗോളതലത്തില്‍ 360 കോടി ബോക്‌സ് ഓഫീസ് കലക്ഷന്‍
'ആനിമലി'നെ ചുറ്റിപ്പറ്റി വിവാദങ്ങളും വിമര്‍ശനങ്ങളും ഉയരുന്നുണ്ടെങ്കിലും ഇതൊന്നും ബോക്‌സ് ഓഫീസ് കലക്ഷനെ ബാധിച്ചിട്ടില്ല. സന്ദീപ് റെഡ്ഡി വംഗയുടെ 'ആനിമൽ മൂന്ന് ദിനം പിന്നിടുമ്പോഴും ബോക്‌സ് ഓഫീസിൽ തേരോട്ടം തുടരുകയാണ്.
മൂന്ന് ദിനം കൊണ്ട് ചിത്രം 200 കോടി ക്ലബ്ബിലും ഇടംപിടിച്ചു. മൂന്ന് ദിവസം കൊണ്ട് 202.57 കോടി രൂപയാണ് ചിത്രം ഇതുവരെ കലക്‌ട് ചെയ്‌തത്. ഇതോടെ രൺബീർ കപൂറിന്‍റെ 'ആനിമല്‍' നിരവധി ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞു.
രണ്‍ബീറിന്‍റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ് ആയും 'ആനിമല്‍' മാറി. ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ 'പഠാന്‍റെ' റെക്കോഡ് മടികടന്ന 'ആനിമല്‍' ' ജവാന്‍റെ'റെക്കോഡിന് തൊട്ടരികിലാണ്. ആദ്യ മൂന്ന് ദിനം കൊണ്ട് 'പഠാന്‍' സ്വന്തമാക്കിയത് 166.75 കോടി രൂപയാണ്. 'ജവാന്‍' മൂന്ന് ദിവസം കൊണ്ട് 206.06 കോടി രൂപയും നേടി.
ഡിസംബര്‍ 1ന് റിലീസ് ചെയ്‌ത ചിത്രം ആദ്യ രണ്ട് ദിനം കൊണ്ട് തന്നെ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചു. 'ആനിമൽ' ആദ്യ ദിനത്തില്‍ ഇന്ത്യയില്‍ നിന്നും കലക്‌ട് ചെയ്‌തത് 63.80 കോടി രൂപയാണ്. പ്രദര്‍ശന ദിനത്തില്‍ ചിത്രം ഹിന്ദിയില്‍ നിന്നു മാത്രം നേടിയത് 54.75 കോടി രൂപയാണ്. അതേസമയം 'ആനിമല്‍' രണ്ടാം ദിനത്തില്‍ 66.27 കോടി രൂപയാണ് നേടിയത്. ഹിന്ദിയില്‍ നിന്ന് മാത്രം 58.37 കോടി രൂപയും ചിത്രം കലക്‌ട് ചെയ്‌തു.ആഗോളതലത്തില്‍ മൂന്ന് ദിനം കൊണ്ട് 360 കോടി രൂപയും ചിത്രം കലക്‌ട് ചെയ്‌തു.
Also Read:രണ്ട് ദിനം കൊണ്ട് 230 കോടി, ഇന്ത്യയില്‍ 130 കോടി; ആനിമൽ ബോക്‌സ് ഓഫീസ് കലക്ഷൻ