അഗർത്തല: രാജ്യത്ത് നിലവിലുള്ള കൊവിഡ് സ്ഥിതി കണക്കിലെടുത്ത് അഞ്ചാം, ഏഴ്, ഒൻപത്, പതിനൊന്ന് ക്ലാസുകളിലെ 1,87,744 വിദ്യാർഥികൾക്ക് പരീക്ഷ നടത്താതെ സ്ഥാനക്കയറ്റം നൽകാൻ ത്രിപുര സർക്കാർ തീരുമാനിച്ചു.
ALSO READ:സ്‌കൂൾ വിദ്യാർഥികൾക്ക് സൗജന്യ സാനിറ്ററി നാപ്‌കിൻ; ഉത്തരവുമായി ത്രിപുര സർക്കാർ
2020- 21 വർഷങ്ങളിലെ പാഠ്യപദ്ധതിയെ മഹാമാരി വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. കൊറോണ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ സാധാരണ പഠനരീതിയെ നശിപ്പിച്ചു. മുഴുവൻ സാഹചര്യങ്ങളും കണക്കിലെടുത്ത്, അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാർഥികൾക്ക് തൽക്കാലം സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി രത്തൻ ലാൽ നാഥ് അറിയിച്ചു.
കാര്യങ്ങൾ സാധാരണ നിലയിലായാൽ സ്ഥാനക്കയറ്റം നൽകിയ വിദ്യാർഥികളുടെ വിലയിരുത്തൽ തീർച്ചയായും നടത്തും. കൊവിഡ് വ്യാപനം മൂലം അവസാന പരീക്ഷയ്ക്ക് ഹാജരാകാൻ കഴിയാത്ത ഒൻപത്, പതിനൊന്ന് ക്ലാസുകളിലെ വിദ്യാർഥികൾക്കും അടുത്ത ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുൻപ് നടത്തിയ പരീക്ഷകളുടെ മാർക്ക് വിലയിരുത്തിയാകും കുട്ടികൾക്ക് സ്ഥാനക്കയറ്റം നൽകുക.