അഗർത്തല: ലോകാരോഗ്യ സംഘടനയിൽ (ഡബ്ല്യൂഎച്ച്ഓ) നിന്ന് 100 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ത്രിപുരയിലേക്ക് എത്തിച്ചു. കേന്ദ്ര സർക്കാരിൽ നിന്ന് 10 അധിക ഓക്സിജൻ കോൺസെൻട്രേറ്ററുകളും 36000 വിടിഎമ്മുകളും 30 വെന്‍റിലേറ്ററുകളും ലഭ്യമായതു കൂടാതെയാണിത്. കേന്ദ്രസർക്കാരിൽ നിന്നും ലോകാരോഗ്യ സംഘടനയിൽ നിന്നും ജീവൻ രക്ഷാ ഉപകരണങ്ങൾ സംസ്ഥാനത്തേക്ക് എത്തിച്ചതിന് നന്ദി അറിയിക്കുന്നതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. സംസ്ഥാനത്തെ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കാനും ജനങ്ങൾക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാനും ഇവ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ത്രിപുരയിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എത്തിച്ച് ലോകാരോഗ്യ സംഘടന
ഇതുകൂടാതെ 10 അധിക ഓക്സിജൻ കോൺസെൻട്രേറ്ററുകളും 36000 വിടിഎമ്മുകളും 30 വെന്‍റിലേറ്ററുകളും കേന്ദ്ര സർക്കാരിൽ നിന്ന് ത്രിപുരയ്ക്ക് ലഭിച്ചു.
Tripura receives oxygen concentrators from WHO
ചൊവ്വാഴ്‌ച രാത്രിയോടെയാണ് ജോർഹട്ടിൽ നിന്ന് 50 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, 14 വെന്‍റിലേറ്ററുകൾ, പിപിഇ കിറ്റുകൾ, 70 ടെസ്റ്റ് കിറ്റുകൾ എന്നിവ വഹിച്ച ഇന്ത്യൻ വ്യോമസേന വിമാനം മഹാരാജ ബിർ ബിക്രം വിമാനത്താവളത്തിലെത്തിയത്.
Also Read:പരീക്ഷയില്ല: 5ാം ക്ലാസ് ഒഴികെ ഒന്നുമുതല്‍ 7 വരെയുള്ള കുട്ടികളെ പാസാക്കാനൊരുങ്ങി ത്രിപുര