അഗർത്തല:സംസ്ഥാനത്തെ 18നും 44നും ഇടയിൽ പ്രായമുള്ള ആളുകൾക്ക് പൂർണമായും വാക്‌സിൻ നൽകാൻ ഏകദേശം 32 ലക്ഷം വാക്‌സിൻ ഡോസുകൾ ആവശ്യമാണെന്ന് ദേശീയ ആരോഗ്യ മിഷൻ (എൻഎച്ച്‌എം) സ്റ്റേറ്റ് ഡയറക്‌ടർ ഡോ. സിദ്ധാർഥ് ശിവ ജയ്‌സ്വാൾ. മൂന്നാം ഘട്ട വാക്‌സിനേഷന് മുൻപായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 16 ലക്ഷം കൊവിഷീൽഡ് വാക്‌സിനായി സിറം ഇൻസ്റ്റിറ്റ്യൂട്ടിന് സംസ്ഥാനം ഓർഡർ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ത്രിപുരയില്‍ 32 ലക്ഷം കൊവിഡ് വാക്‌സിൻ ഡോസുകൾ കൂടി വേണം - കൊവിഡ് വാക്‌സിനേഷൻ മൂന്നാം ഘട്ടം
18നും 44നും ഇടയിലുള്ളവർക്കായി കൂടുതല്‍ വാക്സിനുകള്‍ എത്തിക്കേണ്ടത് അനിവാര്യമെന്ന് എൻഎച്ച്എം ഡയറക്‌ടർ
18നും 44നും ഇടയിലുള്ളവർക്ക് 32 ലക്ഷം വാക്‌സിൻ ഡോസുകൾ ആവശ്യം: എൻഎച്ച്എം ഡയറക്‌ടർ
മെയ് ഒന്നിന് എട്ട് ലക്ഷം വാക്‌സിനും മെയ് 15ന് അടുത്ത എട്ട് ലക്ഷം വാക്‌സിനും നൽകാനാണ് കരാർ. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഉൽപാദന ശേഷിയുടെ പരിമിതി ചൂണ്ടിക്കാട്ടിയ അദ്ദേഹം തങ്ങൾക്ക് ആവശ്യമായ കോവിഷീൽഡ് വാക്‌സിനുകൾ നൽകാൻ കുറഞ്ഞത് 20 ദിവസമെങ്കിലും ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.