അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഇപ്പോൾ നിരീക്ഷണത്തിലാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഏവരും സുരക്ഷിതമായി തുടരണമെന്ന് മുഖ്യമന്ത്രി സംസ്ഥാനത്തെ ജനങ്ങളോട് അഭ്യർഥിച്ചു.
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് കൊവിഡ് - Covid
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഏവരും സുരക്ഷിതമായി തുടരണമെന്ന് ത്രിപുര മുഖ്യമന്ത്രി.
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് കൊവിഡ് സ്ഥിരീകരിച്ചു
'ഞാൻ കൊവിഡ് പോസിറ്റീവ് ആയി. ഡോക്‌ടർമാരുടെ ഉപദേശപ്രകാരം ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിലാണ്. എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിതമായി തുടരണമെന്ന് അഭ്യർഥിക്കുന്നു'. മുഖ്യമന്ത്രി ബുധനാഴ്ച ട്വീറ്റ് ചെയ്തു.
ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ ത്രിപുരയിൽ കൊവിഡ് കേസുകൾ കുറഞ്ഞെങ്കിലും മാർച്ച് മുതൽ വീണ്ടും വർധിക്കുകയായിരുന്നു. സർക്കാർ രേഖകൾ പ്രകാരം ത്രിപുരയിൽ 388 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.