അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് രാജിവച്ചു. രാജികത്ത് ഗവർണര്‍ക്ക് കൈമാറി. ബിജെപിയുടെ നിർദേശ പ്രകാരമാണ് രാജി.
ബി.ജെ.പി. നേതൃത്വം ആവശ്യപ്പെട്ടു, ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് രാജി വച്ചു
പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഇന്ന് വൈകിട്ട് ബി.ജെ.പി.യുടെ അടിയന്തര പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം
പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഇന്ന് വൈകിട്ട് (14.05.2022) അഞ്ചുമണിക്ക് ബി.ജെ.പി.യുടെ അടിയന്തര പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം നടക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് അടുത്തവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിപ്ലവിന്‍റെ രാജി. ഇന്നലെ ഡൽഹിയിലെത്തി നദ്ദയേയും, അമിത് ഷായേയും കണ്ടിരുന്നു.
നേരത്തെ ബിപ്ലവ് കുമാർ ദേവിനെതിരെ ഒരു വിഭാഗം എംഎൽഎമാർ രംഗത്തെത്തിയിരുന്നു. 2018ലാണ് 25 വര്‍ഷത്തെ ഇടതുഭരണത്തിന് വിരാമം കുറിച്ച് ബിപ്ലവിന്‍റെ നേതൃത്വത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ ത്രിപുരയില്‍ അധികാരത്തിലെത്തിയത്. പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉപമുഖ്യമന്ത്രി ബിഷ്‌ണു ദേവ് ബെർമ, ലോക്‌സഭ എംപി പ്രതിമ ഭൂമിക് എന്നിവരാണ് പാർട്ടി പരിഗണനയിലുള്ളതെന്നാണ് സൂചന.