സഭ സമ്മേളനത്തിനിടെ പോണ്‍ വീഡിയോ കണ്ട് ബിജെപി എംഎല്‍എ അഗര്‍ത്തല (ത്രിപുര) : നിയമസഭ ചേരവേ സഭയ്‌ക്കുള്ളിലിരുന്ന് പോണ്‍ വീഡിയോ കണ്ട് ബിജെപി എംഎല്‍എ. ബിജെപി എംഎല്‍എ ജദബ് ലാല്‍ നാഥാണ് സഭയ്‌ക്കുള്ളിലിരുന്ന് ടാബില്‍ പോണ്‍ വീഡിയോ കണ്ടത്. മുമ്പ് സിപിഎം നേതാവായിരുന്ന ജദബ് ലാല്‍, 2018 ലെ തെരഞ്ഞെടുപ്പിന് മുമ്പാണ് ബിജെപിയില്‍ ചേരുന്നത്.
സംഭവം ഇങ്ങനെ :നിയമസഭ സമ്മേളനത്തിന്‍റെ രണ്ടാംദിനമായ തിങ്കളാഴ്‌ചയാണ് സംഭവം. സഭാസമ്മേളനം നടക്കുന്നതിനിടെ ജദബ് ലാല്‍ നാഥ് കൈയ്യില്‍ കരുതിയിരുന്ന ടാബില്‍ പോണ്‍ വീഡിയോ കാണുകയായിരുന്നു. ഇത് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ബുധനാഴ്‌ച രാത്രിയോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ എംഎല്‍എക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കമന്‍റുകള്‍ നിറഞ്ഞു. ജനങ്ങള്‍ തെരഞ്ഞെടുത്തയച്ച ഒരു പ്രതിനിധി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് 'ലജ്ജയുണ്ടാക്കുന്നു' എന്നാണ് കമന്‍റുകളില്‍ ഭൂരിഭാഗവും. എന്നാല്‍ സംഭവത്തില്‍ നിയമസഭ സ്പീക്കർ ബിശ്വ ബന്ധു സെന്‍ പ്രതികരിച്ചിട്ടില്ല.
ബിജെപിയില്‍ എത്തിയതിന് പിന്നാലെ 2018ല്‍ ത്രിപുര നോർത്ത് ജില്ലയിലെ ബാഗ്ബാഷ മണ്ഡലത്തിൽ നിന്ന് ജദബ് ലാല്‍ മത്സരിച്ചിരുന്നു. എന്നാല്‍ സിപിഎം സ്ഥാനാര്‍ഥിയും മുന്‍ സ്‌പീക്കറുമായ രാമേന്ദ്ര ചന്ദ്ര ദേബ്‌നാഥിനെതിരെ അദ്ദേഹം പരാജയം ഏറ്റുവാങ്ങുകയായിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ 2023 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അതേ മണ്ഡലത്തില്‍ ജനവിധി തേടിയ ജദബ് ലാല്‍ വിജയിച്ചുകയറുകയായിരുന്നു.
സംഭവം ആദ്യമല്ല :അതേസമയം ഇന്ത്യയില്‍ ഇതാദ്യമായല്ല നിയമസഭയ്‌ക്ക് അകത്തിരുന്ന് ജനപ്രതിനിധികള്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് പുറത്തുവരുന്നത്. മുമ്പ് കര്‍ണാടക നിയമസഭയിലിരുന്ന് ബിജെപി എംഎല്‍എ ലക്ഷ്മണ്‍ സവാദി തന്‍റെ മൊബൈല്‍ ഫോണില്‍ പോണ്‍ വീഡിയോ കാണുന്നതിന്‍റെ ദൃശ്യം പുറത്തുവന്നിരുന്നു. അന്ന് മന്ത്രിയായിരുന്ന സിസി പാട്ടീലിനൊപ്പമായിരുന്നു ഇയാള്‍ ദൃശ്യങ്ങള്‍ കണ്ടത്. മൊബൈലില്‍ ദൃശ്യങ്ങള്‍ കണ്ട സവാദി അത് പാട്ടീലിനെ കാണിക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രിയായിരുന്ന ബി.എസ് യെദ്യൂരപ്പയുടെ ഭരണകാലത്ത് കര്‍ണാടക ഉപമുഖ്യമന്ത്രിയായിരുന്നു ലക്ഷ്മണ്‍ സവാദി.
എന്നാല്‍ സമ്മേളനം നടക്കുന്നതിനിടെ ചേംബറിലിരുന്ന് പോണ്‍ വീഡിയോ കണ്ടതിന് യുകെയില്‍ പാര്‍ലമെന്‍റേറിയനായ നീല്‍ പാരിഷ് രാജിവയ്‌ക്കാന്‍ ഇടവന്നിരുന്നു. 2022 ഏപ്രിലില്‍ ഹൗസ് ഓഫ് കോമണ്‍സിന്‍റെ ചേംബറിലിരുന്ന് തന്‍റെ മൊബൈല്‍ ഫോണില്‍ പോണ്‍ വീഡിയോ കണ്ടെന്ന് സമ്മതിക്കുകയും 65 കാരനായ നീല്‍ പാരിഷ് രാജിവയ്‌ക്കുകയുമായിരുന്നു.
Also Read:പോണ്‍ ചിത്രങ്ങള്‍ കാണുന്നവര്‍ സൂക്ഷിക്കുക; നിങ്ങള്‍ നിങ്ങളെ തന്നെ മലിനമാക്കുന്നു
സംപ്രേഷണത്തിനിടെയും പോണ്‍ ശബ്‌ദം :അതേസമയം എഫ്എ കപ്പ് മത്സരത്തിന്‍റെ തത്സമയ സംപ്രേഷണത്തിന് മുമ്പ് പുറത്തുവന്ന പോണ്‍ ശബ്‌ദത്തില്‍ അടുത്തിടെ ബ്രിട്ടീഷ് ബ്രോഡ്‌കാസ്‌റ്റിങ് കോര്‍പറേഷന്‍ (ബിബിസി) ക്ഷമാപണം നടത്തിയിരുന്നു. എഫ്എ കപ്പ് മത്സരം സംപ്രേഷണം ചെയ്യുന്നതിനിടെ സ്‌റ്റുഡിയോയില്‍ ഒളിപ്പിച്ച മൊബൈല്‍ ഫോണിലൂടെ ഒരു യൂട്യൂബർ നടത്തിയ പ്രാങ്കിനാണ് ബിബിസി ക്ഷമാപണം നടത്തിയത്. മോളിനകസ്‌ക് സ്‌റ്റേഡിയത്തില്‍ വോള്‍വര്‍ഹാംപ്‌ടണും ലിവര്‍പൂളും തമ്മിലുള്ള മത്സരത്തിന് മുമ്പ് മുന്‍ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ ഗാരി ലിനേകര്‍ നടത്തിയ കവറേജിനിടെയാണ് പോണ്‍ ശബ്‌ദമുണ്ടായത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ താനാണെന്നറിയിച്ച് 'ജാര്‍വോ' എന്ന് സ്വയം വിശേഷിപ്പിച്ച് ഡാനിയല്‍ ജാര്‍വിസ് എന്ന യൂട്യൂബറും രംഗത്തെത്തിയിരുന്നു. ഫോണില്‍ പോണ്‍ ശബ്‌ദം വരുത്താനായി കോള്‍ ചെയ്യുന്ന വീഡിയോയും ഇയാള്‍ ട്വിറ്ററില്‍ പോസ്‌റ്റ് ചെയ്‌തു.