മുൻഗെർ: ബിഹാറിലെ മുൻഗെർ ജില്ലയില്‍ ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ വെടി വയ്പ്പില്‍ മൂന്ന്പേര്‍ കൊല്ലപ്പെട്ടു. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ ഭൂമിതര്‍ക്കത്തിനിടെയാണ് വെടി വയ്പ്പ് നടന്നത്. ജയ് ജയ് റാം സാഹ, മകൻ കുന്ദൻ സാഹ, എതിര്‍ സംഘത്തിലെ 18 വയസുകാരനായ സാഗർ ബിന്ദ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
ഭൂമി തർക്കത്തെ തുടര്‍ന്ന് വെടിവയ്പ്പ്; ബിഹാറില്‍ മൂന്ന്പേര്‍ കൊല്ലപ്പെട്ടു - മൂന്ന്പേര്‍ കൊല്ലപ്പെട്ടു
സംഭവത്തെത്തുടർന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു
സ്വത്ത് കൈവശമുള്ള ഓം പ്രകാശ് സാവിൽ നിന്ന് 5,00,000 രൂപ സാഗർ ബിന്ദ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പതിനാലു വർഷം മുമ്പാണ് തർക്കമുള്ള ഭൂമി സാവ് വാങ്ങിയത്. കുന്തന്‍ എന്നയാള്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ മറ്റ് ചിലർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തെത്തുടർന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.