കേരളം

kerala

ETV Bharat / bharat

Bengal panchayat polls: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ അടിച്ചുകൊന്നു

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വീട്ടിലേക്ക് മടങ്ങവെയാണ് അക്രമികള്‍ അടിച്ചുകൊലപ്പെടുത്തിയത്

Trinamool Congress candidate beaten to death  Trinamool Congress  Trinamool Congress candidate  beaten to death  Malda  West Bengal  Panchayat Poll candidate  Candidate death  ഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന  തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ അടിച്ചുകൊന്നു  തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി  തൃണമൂല്‍ കോണ്‍ഗ്രസ്  തൃണമൂല്‍  കോണ്‍ഗ്രസ്  സ്ഥാനാര്‍ഥി  മുസ്‌തഫ ഷെയ്‌ഖ്
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ അടിച്ചുകൊന്നു

By

Published : Jun 17, 2023, 10:59 PM IST

Updated : Jun 21, 2023, 7:12 PM IST

മാല്‍ഡ (പശ്ചിമ ബംഗാള്‍): പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയെ അടിച്ചുകൊലപ്പെടുത്തി. മുസ്‌തഫ ഷെയ്‌ഖ് എന്ന തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെയാണ് ഉച്ചസമയത്ത് വീട്ടിലേക്ക് മടങ്ങവെ പശ്ചിമ ബംഗാളിലെ സുജാപൂര്‍ ഏരിയയില്‍ വച്ച് അക്രമികള്‍ അടിച്ചുകൊലപ്പെടുത്തിയത്. അക്രമികളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടിലെങ്കില്‍ കോണ്‍ഗ്രസാണ് മുസ്‌തഫയുടെ പിന്നിലെന്നാണ് തൃണമൂല്‍ ആരോപണം.

ആരോപണ പ്രത്യാരോപണങ്ങളുമായി പാര്‍ട്ടികള്‍: പാര്‍ട്ടി ടിക്കറ്റ് നല്‍കാതായതോടെ അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന സബീന യാസ്‌മിനാണ് മുസ്‌തഫയുടെ പിന്നിലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണം. പ്രതികാരത്തെ തുടര്‍ന്നാണ് അവര്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ കൊലപ്പെടുത്തിയതെന്നും സംഭവത്തില്‍ പൊലീസ് നടപടി എടുക്കണമെന്നും തൃണമൂല്‍ ആവശ്യപ്പെട്ടു. അതേസമയം തൃണമൂല്‍ ആരോപണം കോണ്‍ഗ്രസ് ജില്ല നേതൃത്വം തള്ളി. അടിസ്ഥാനരഹിതമായ ആരോപണമാണ് അവര്‍ ഉയര്‍ത്തുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലെ പ്രശ്‌നങ്ങളാണ് ഇതിന് പിന്നിലെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയച്ചുവെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ചോരക്കളിയുടെ തെരഞ്ഞെടുപ്പ്:അതേസമയം ന്യൂനപക്ഷ ആധിപത്യമുള്ള ജില്ലയില്‍ കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രമാണ് മാല്‍ഡ. ജൂലൈ എട്ടിന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ നാമനിർദേശ പത്രിക സമർപ്പണത്തെച്ചൊല്ലിയുണ്ടായ വ്യാപക അക്രമത്തിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ കുറഞ്ഞത് ആറുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Also read:UP Murder | 'ഭാര്യയേയും കാമുകനേയും ഒരുമിച്ചു കണ്ടു'; ഇരുവരേയും വകവരുത്തി പൊലീസില്‍ കീഴടങ്ങി യുവാവ്

ആക്രമണങ്ങള്‍ മുമ്പും: അടുത്തിടെ ദിൻഹട്ടയിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധനയ്‌ക്കിടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചിരുന്നു. സംഭവത്തിൽ പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിക്കുകയുമുണ്ടായി. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിസിത് പ്രമാണിക്കിനെ രണ്ടാം തവണ ആക്രമിച്ച ടിഎംസി ഗുണ്ടകളുടെ ഹീനമായ നടപടിയെ അപലപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പൊലീസ് അക്ഷരാർഥത്തിൽ നിസഹായരാണെന്നും ഒരു കേന്ദ്രമന്ത്രി സുരക്ഷിതനല്ലെങ്കിൽ പൊതുജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും സ്ഥിതി എന്താണെന്നും സുവേന്ദു അധികാരി ട്വീറ്റിലൂടെ ചോദിച്ചിരുന്നു.

റിബലുകള്‍ക്ക് മുന്നറിയിപ്പുമായി:ജൂലൈയിൽ നടക്കാനിരിക്കുന്ന പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് റിബലായി മത്സരിക്കുന്ന പാർട്ടി പ്രവർത്തകരെ തിരിച്ചെടുക്കില്ലെന്നറിയിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ദക്ഷിണ കൊൽക്കത്തയിലെ ഭബാനിപൂർ ഏരിയയിലെ വസതിയിൽ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനർജി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയായിരുന്നു ഈ മുന്നറിയിപ്പ്. സ്വതന്ത്രരായി മത്സരിക്കുന്ന പാർട്ടി പ്രവർത്തകര്‍ സ്ഥാനാർഥിത്വം പിൻവലിക്കണമെന്നും പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥികളെ പിന്തുണയ്‌ക്കണമെന്നും ടിഎംസി എംപിയും മുതിർന്ന നേതാവുമായ കല്യാൺ ബാനർജിയും ആവശ്യപ്പെട്ടിരുന്നു. ഇതൊരു വലിയ പോരാട്ടമാണെന്നും ഇവിടെ പാർട്ടി ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വതന്ത്രരായി മത്സരിക്കുന്നവർ പാർട്ടി താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയാണെന്നും അവരെ ഒരിക്കലും തിരിച്ചെടുക്കില്ലെന്നും മമത ബാനർജിയും കൂട്ടിച്ചേർത്തിരുന്നു.

Last Updated : Jun 21, 2023, 7:12 PM IST

ABOUT THE AUTHOR

...view details