ന്യൂഡൽഹി:ഗാൽവൻ സംഘർഷത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ പേരുകൾ ദേശീയ യുദ്ധ സ്മാരകത്തിൽ എഴുതി ചേർത്തു. ചൈനയുമായുള്ള അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘഷത്തിൽ കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ വീരമൃത്യു വരിച്ച 20 സൈനികരുടെ പേരുകളാണ് ദേശീയ യുദ്ധസ്മാരകത്തിൽ എഴുതി ചേർത്തത്.
വീരമൃത്യു വരിച്ച സൈനികരുടെ പേരുകൾ ദേശീയ യുദ്ധ സ്മാരകത്തിൽ എഴുതി ചേർത്തു - Tribute To Galwan Valley Martyrs
16 ബിഹാർ റെജിമെന്‍റ് ബറ്റാലിയനിലെ കേണൽ സന്തോഷ് ബാബു ഉൾപ്പെടെയുള്ള സൈനികരാണ് സംഘർഷത്തിൽ വീരമൃത്യു വരിച്ചത്
വീരമൃത്യു വരിച്ച സൈനികരുടെ പേരുകൾ ദേശീയ യുദ്ധ സ്മാരകത്തിൽ എഴുതി ചേർത്തു
16 ബിഹാർ റെജിമെന്‍റ് ബറ്റാലിയനിലെ കേണൽ സന്തോഷ് ബാബു ഉൾപ്പെടെയുള്ള സൈനികരാണ് സംഘർഷത്തിൽ വീരമൃത്യു വരിച്ചത്. ജൂൺ 15ന് രാത്രിയാണ് കിഴക്കൻ ലഡാക്കിൽ ചൈനയുടെ സൈനികരും ഇന്ത്യൻ സേനയുമായി സംഘർഷം നടന്നത്. ചൈന നിയന്ത്രണ രേഖയിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചിരുന്നു.