വിറക് ശേഖരിക്കാൻ പോയ ആദിവാസി യുവതി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു - സിയോണി ജില്ലയിലെ ബർഖട്ട് സ്വദേശി
സിയോണി ജില്ലയിലെ ബർഖട്ട് സ്വദേശി സോനാവതിയാണ് കൊല്ലപ്പെട്ടത്.

വിറക് ശേഖരിക്കാൻ പോയ ആദിവാസി യുവതി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ഭോപ്പാൽ: മധ്യപ്രദേശിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസി യുവതി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സിയോണി ജില്ലയിലെ ബർഖട്ട് സ്വദേശി സോനാവതിയാണ് കൊല്ലപ്പെട്ടത്. ബർഖട്ട് കാട്ടിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് യുവതി കടുവയുടെ ആക്രമണത്തിനിരയായത്. യുവതിയുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുമെന്ന് വനം റേഞ്ചർ ബിഎസ് സനോദിയ അറിയിച്ചു.