സത്‌ന (മധ്യപ്രദേശ്) : ഭക്ഷണം നല്‍കാനെന്ന വ്യാജേന യുവതിയെ ഹോട്ടലിനുള്ളിലേക്ക് വിളിച്ചുകയറ്റി ബന്ദിയാക്കി പീഡിപ്പിച്ചു. 12 ദിവസമാണ് മൈഹാര്‍ സ്വദേശിയായ ആദിവാസി യുവതിയെ ഹോട്ടല്‍ ഉടമയും ജീവനക്കാരും ചേര്‍ന്ന് പീഡനത്തിന് ഇരയാക്കിയത്. മധ്യപ്രദേശിലെ സത്‌ന ജില്ലയിലാണ് നിഷ്ഠൂരമായ സംഭവം.
ഹോട്ടലില്‍ നിന്ന് രക്ഷപ്പെട്ട യുവതി അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ ഉടമ രാജേന്ദ്ര പട്ടേല്‍, ജീവനക്കാരായ ലല്ലു യാദവ്, സണ്ണി സാകേത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. വെള്ളം കുടിക്കാനായി ഹോട്ടലില്‍ എത്തിയതായിരുന്നു യുവതി.