- എൽഡിഎഫ് പ്രചാരണത്തിനായി സീതാറാം യെച്ചൂരി ഇന്ന് കേരളത്തിലെത്തും. സീതാറാം യെച്ചൂരി കണ്ണൂർ, കാസർകോട് ജില്ലകളിൽ പര്യടനം നടത്തും. സീതാറാം യെച്ചൂരി
- എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ ഇന്ന് കേരളത്തിൽ. കോട്ടയം, എറണാകുളം ജില്ലയിലെ രാഹുൽ ഗാന്ധിയുടെ പര്യടനം ഇന്നും തുടരും. അമിത് ഷായും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ
- ഇരട്ടവോട്ട് റദ്ദാക്കണമെന്ന നിലപാടിൽ ഉറച്ച് യുഡിഎഫ്. തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കാൻ നീക്കം. ഇരട്ടവോട്ട് റദ്ദാക്കണമെന്ന നിലപാടിൽ ഉറച്ച് യുഡിഎഫ്
- തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറിയതിനെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സർക്കാരും ജീവനക്കാരുടെ സംഘടനകളുമാണ് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കും. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് കൈമാറിയതിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
- മോറട്ടോറിയം ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന്. വായ്‌പ തിരിച്ചടവിനുള്ള കാലാവധി നീട്ടണമെന്ന് ഹർജി. വിധി പറയുന്നത് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്. മോറട്ടോറിയം ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന്
- ശമ്പളത്തിന് ആനുപാതികമായി പെൻഷനെന്ന ഹൈക്കോടതി വിധിക്കെതിരെ ഇപിഎഫ് ഓർഗനൈസേഷന്‍റെ ഹർജി സുപ്രീംകോടതിയിൽ. ഉയർന്ന പെൻഷൻ പ്രായോഗികമല്ലെന്ന് തൊഴിൽ മന്ത്രാലയം.
- ഡോളർ കടത്ത് കേസിൽ കോടിയേരി ബാലകൃഷ്‌ണന്‍റെ ഭാര്യ വിനോദിനി ഇന്ന് ഹാജരാകണമെന്ന് വീണ്ടും കസ്റ്റംസ് നോട്ടീസ്. നടപടി യുണിടാക്ക് എംഡി സന്തോഷ് ഈപ്പൻ നൽകിയ ഐ-ഫോൺ ഉപയോഗിച്ചെന്ന കണ്ടെത്തലിൽ. വിനോദിനി ഇന്ന് ഹാജരാകണമെന്ന് വീണ്ടും കസ്റ്റംസ് നോട്ടീസ്
- പശ്ചിമ ബംഗാളിലെ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഇന്ന്. പശ്ചിമ ബംഗാളിലെ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഇന്ന്
- ലോകത്ത് 12.42 കോടിയും കടന്ന് കൊവിഡ് കേസുകൾ. കൊവിഡ് മുക്തി 10.02 കോടി പിന്നിട്ടു. ലോകത്തെ ആകെ കൊവിഡ് മരണം 27.34 ലക്ഷം കടന്നു. ലോകത്തെ കൊവിഡ് കണക്ക്
- ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കാണികൾക്ക് പ്രവേശനമില്ല. മത്സരം ഉച്ചയ്ക്ക് 1.30ന്. ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം
ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ
ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...

ഇന്നത്തെ പ്രധാന വാർത്തകൾ