ബെംഗളൂരു : കര്‍ണാടകയില്‍ കുടകിലും, ദക്ഷിണ കന്നഡ ജില്ലയിലെ വിവിധ പ്രദേശങ്ങളിലും നേരിയ ഭൂചലനം. ചൊവ്വാഴ്‌ച രാവിലെ 7.45 ഓടെയാണ് ഭൂചലനമുണ്ടായത്. റിക്‌റ്റർ സ്‌കെയിലില്‍ 3.50 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഏകദേശം 3 മുതൽ 7 സെക്കൻഡ് വരെ അനുഭവപ്പെട്ടു.
കര്‍ണാടകയില്‍ കുടക് ഉള്‍പ്പടെ വിവിധയിടങ്ങളില്‍ നേരിയ ഭൂചലനം ; മൂന്ന് ദിവസത്തിനിടെ മൂന്നാം തവണ - Karnataka earthquake
ഏകദേശം 3 മുതൽ 7 സെക്കൻഡ് വരെ ഭൂചലനം അനുഭവപ്പെട്ടു
കുടക് ജില്ലയിലെ കരിക്കെ, പെരാജെ, ഭാഗമണ്ഡല, മടിക്കേരി, നാപോക്ലു, ദക്ഷിണ കന്നഡ ജില്ലയിലെ സംപാജെ, ഗൂനഡ്‌ക, സുള്ള്യയ്ക്ക് സമീപ പ്രദേശമായ ഗുട്ടിഗാരു എന്നിവിടങ്ങളിലുമാണ് ഭൂചലനമുണ്ടായത്. മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഈ പ്രദേശങ്ങളില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സുള്ള്യയിലെ സമീപ പ്രദേശങ്ങളില്‍ ഇത് രണ്ടാം തവണയാണ് ഭൂചലനമുണ്ടായത്. മൂന്ന് ദിവസം മുമ്പ് സുള്ള്യയിലും പരിസര പ്രദേശങ്ങളിലും റിക്‌ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്‌തിരുന്നു. 2018ല്‍ കുടകിൽ സമാനമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.