ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുകെയിൽ നിയന്ത്രണം. ഇക്കാലയളവിൽ ബ്രിട്ടനിലെ പൗരന്മാർക്ക് യാത്ര ചെയ്യാൻ അനുവാദമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യക്കാര്‍ക്ക് യു.കെയില്‍ വിലക്ക് - travel restrictions on passengers
കൊവിഡ് കേസുകളുടെ അസാധാരണ വർധനവിനെ തുടർന്ന് ഇന്ത്യയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് യുഎസും നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യ
നിലവിൽ, വിസ്താര, എയർ ഇന്ത്യ, വിർജിൻ അറ്റ്ലാന്റിക്, ബ്രിട്ടീഷ് എയർവേസ് എന്നീ വിമാന കമ്പനികൾ സർവീസ് നടത്തുന്നുണ്ട്. യുകെയിൽ കണ്ടെത്തിയ കൊവിഡ് വകഭേദത്തെ തുടർന്ന് കഴിഞ്ഞ വർഷം ഡിസംബർ 23 മുതൽ യുകെയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ഇന്ത്യയും നിർത്തിവച്ചിരുന്നു.
കൊവിഡ് കേസുകളുടെ അസാധാരണ വർധനവിനെ തുടർന്ന് ഇന്ത്യയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് യുഎസ്സും നിർദേശിച്ചിട്ടുണ്ട്. വാക്സിനേഷൻ സ്വീകരിച്ചവർക്കും അപകടസാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.