കേരളം

kerala

ETV Bharat / bharat

ദ്വീപിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി ജിം കോർബറ്റ് നാഷണൽ പാർക്കിലെ ജീവനക്കാർ - രാംനഗർ കോർബറ്റ്

കനത്ത മഴയെ തുടർന്ന് അഴുക്കുചാൽ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്നാണ് സർഫദുലിയെയും ദികലയെയും ബന്ധിപ്പിക്കുന്ന റോഡിൽ സംരക്ഷണഭിത്തി നിർമിക്കുകയായിരുന്ന തൊഴിലാളികൾ ദ്വീപിൽ കുടുങ്ങിയത്.

Ramnagar Corbett Park  Ramnagar Corbett Park Team Rescue  Corbett's Dhangarhi Nala  ramnagar latest news  Jim Corbett National Park  ജിം കോർബറ്റ് നാഷണൽ പാർക്ക്ർദ്വീപിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി ജിം കോർബറ്റ് നാഷണൽ പാർക്കിലെ ജീവനക്കാർ  ജിം കോർബറ്റ് നാഷണൽ പാർക്ക്  ജിം കോർബറ്റ്  രാംനഗർ കോർബറ്റ്  ധൻഗർഹി അഴുക്കുചാൽ
ദ്വീപിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി ജിം കോർബറ്റ് നാഷണൽ പാർക്കിലെ ജീവനക്കാർ

By

Published : Sep 9, 2021, 9:20 PM IST

ഡെറാഡൂൺ: രാംനഗർ കോർബറ്റിലെ ധൻഗർഹി അഴുക്കുചാലിൽ സംരക്ഷണഭിത്തി നിർമിക്കവെ ദ്വീപിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപെടുത്തി ജിം കോർബറ്റ് നാഷണൽ പാർക്കിലെ ജീവനക്കാർ. അഞ്ച് തൊഴിലാളികൾക്കൊപ്പം രണ്ട് വനംവകുപ്പ് ജീവനക്കാരും ദ്വീപിൽ കുടുങ്ങിയിരുന്നു.

കനത്ത മഴയെ തുടർന്ന് അഴുക്കുചാൽ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്നാണ് സർഫദുലിയെയും ദികലയെയും ബന്ധിപ്പിക്കുന്ന റോഡിൽ സംരക്ഷണഭിത്തി നിർമിക്കുകയായിരുന്ന തൊഴിലാളികൾ ദ്വീപിൽ കുടുങ്ങിയത്. തൊഴിലാളികൾ സഹായം അഭ്യർഥിച്ച് നിലവിളിക്കുന്നത് കേട്ട കോർബറ്റ് ടൈഗർ റിസർവിൽ ജോലിചെയ്യുന്ന വനപാലകർ സ്ഥലത്തെത്തി ഇവരെ രക്ഷപെടുത്തുകയായിരുന്നു.

ദ്വീപിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി ജിം കോർബറ്റ് നാഷണൽ പാർക്കിലെ ജീവനക്കാർ

രാംനഗർ ദേശിയപാത 309ൽ കൂമയൂണിനെയും ഗർവാളിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ധൻഗർഹി അഴുക്കുചാലിന് മുകളിലൂടെയുള്ള മേൽപ്പാലത്തിന്‍റെ പണി പുരോഗമിക്കുകയാണ്.

Also Read: വാക്‌സിൻ എടുത്തവർക്ക് കൊവിഡ് മരണത്തിനുള്ള സാധ്യത കുറവ്; വീണ ജോർജ്

ABOUT THE AUTHOR

...view details