ന്യൂഡൽഹി : ട്രാൻസ്‌ജെൻഡറുകൾക്കായി പ്രത്യേക ടോയ്‌ലറ്റ് സംവിധാനം ഏർപ്പെടുത്തി ഡൽഹി മെട്രോ. സ്റ്റേഷനുകളിലാണ് ഇതിനായുള്ള സംവിധാനമൊരുക്കിയത്.
ട്രാൻസ്ജെൻഡർ പേഴ്‌സൺസ് ആക്‌ട് 2019ലെ സെക്ഷൻ 22ലെ വ്യവസ്ഥ പ്രകാരമാണ് ഡൽഹി മെട്രോയുടെ തീരുമാനം.
വിവിധ സ്റ്റേഷനുകളിലായി ഇതിനകം 347 ടോയ്‌ലറ്റുകളാണ് ഇവർക്കായി ഒരുക്കിയിട്ടുള്ളത്.
ALSO READ:രണ്ടിനെ വെട്ടാൻ മൂന്നായവർ ; പരസ്യ പ്രസ്‌താവനയും വിഴുപ്പലക്കലും, കോൺഗ്രസിൽ സ്ഥിതി രൂക്ഷം
സ്ത്രീകൾ, പുരുഷന്മാർ, അംഗപരിമിതർ എന്നീ വിഭാഗങ്ങൾക്ക് മാത്രമായിരുന്നു ഇതുവരെ ടോയ്‌ലറ്റ് സംവിധാനം ഉണ്ടായിരുന്നത്.
ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനും വിവേചനം തടയാനുമാണ് തീരുമാനമെന്ന് ഡൽഹി മെട്രോയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
280 സ്റ്റേഷനുകളിലായി 390 കിലോമീറ്ററാണ് ഡൽഹി മെട്രോ സർവീസ് നടത്തുന്നത്.