മുംബൈ: പുതിയ മാറ്റത്തിനൊരുങ്ങി മഹാരാഷ്ട്ര. ട്രാൻസ്ജെൻഡർ വ്യക്തികൾ ഉന്നത വിദ്യാഭ്യാസം നേടുന്നത് പ്രോത്സാഹിപ്പിക്കാൻ ട്രാൻസ്ജെൻഡറുകൾക്ക് സൗജന്യ വിദ്യാഭ്യാസത്തിനായി സ്കൂൾ തുറന്ന് മഹാരാഷ്ട്രയിലെ എൻജിഒ. മഹാരാഷ്ട്ര ആസ്ഥാനമായുള്ള മഹാശക്തി ചാരിറ്റബിൾ ട്രസ്റ്റിന്‍റെ നേതൃത്വത്തിലാണ് കിന്നർ വിദ്യാലയ എന്ന പേരിൽ മുംബൈയിലെ വാസെയിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സൗജന്യ വിദ്യാഭ്യാസത്തിനായി സ്കൂൾ തുറന്നത്.
ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മാത്രമാകും അവിടെ പ്രവേശനം. വിദ്യാഭ്യാസത്തിനാവശ്യമായ പുസ്തകങ്ങൾ സൗജന്യമായി നൽകും. കൂടാതെ, തൊഴിലവസരങ്ങളും ഉറപ്പാക്കുമെന്ന് ട്രസ്റ്റ് ഡയറക്ടർ രേഖ ഗുപ്ത പറഞ്ഞു. കൊവിഡ് പ്രതിസന്ധി മൂലം ഈ വർഷം 25 കുട്ടികളെ മാത്രമേ പ്രവേശിപ്പിച്ചിട്ടുള്ളൂ.