ബെംഗളൂരു : വൈദ്യുതി ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ന്ന് അച്ഛനും മകളും കൊല്ലപ്പെട്ടു. ബെംഗളൂരുവിലെ ഉള്ളാളില്‍ ബുധനാഴ്‌ചയായിരുന്നു അപകടം. പരിക്കേറ്റ ചൈതന്യയും(25), ശിവരാജും(55) വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചൈതന്യയുടെ വിവാഹ നിശ്ചയ ചടങ്ങിനായി കണ്‍വെന്‍ഷന്‍ സെന്‍റര്‍ ബുക്ക് ചെയ്ത ശേഷം തിരികെ ബൈക്കില്‍ വരുമ്പോഴാണ് റോഡിനരികിലുള്ള ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചത്. അതിലെ ഓയില്‍ അവരുടെ ദേഹത്ത് തെറിച്ചത് അപകടം കൂടുതല്‍ ഗുരുതരമാക്കി.