അമരാവതി :16 ദിവസത്തിനിടെ ഓക്‌സിജൻ എക്‌സ്പ്രസ് ട്രെയിൻ ആന്ധ്രാപ്രദേശിൽ എത്തിച്ചത് 2,000 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജന്‍. ഗുണ്ടൂർ, കൃഷ്ണപട്ടണം, സിംഹാചലം, തദ്‌പത്രി എന്നിവിടങ്ങളിലേക്ക് മാത്രം ആകെ 2,215.6 മെട്രിക് ടൺ എല്‍എംഒയാണ് എത്തിച്ചത്.
ഗുണ്ടൂരിലേക്ക് ആകെ 720.9 മെട്രിക് ടൺ എൽഎംഒയും കൃഷ്ണപട്ടണം തുറമുഖം, സിംഹാചലം, തദ്‌പത്രി എന്നിവിടങ്ങളിലേക്ക് യഥാക്രമം 756.7, 360, 368 മെട്രിക് ടൺ എൽഎംഒയും ലഭ്യമാക്കി. മെഡിക്കൽ ഓക്‌സിജൻ്റെ 130 ടാങ്കറുകളാണ് ഇതുവരെ സംസ്ഥാനത്തേക്ക് എത്തിയതെന്നും അധികൃതർ അറിയിച്ചു. ഒഡിഷയിൽ നിന്ന് 15 ഓക്‌സിജൻ എക്‌സ്പ്രസ് ട്രെയിനുകളും ജാർഖണ്ഡിൽ നിന്ന് ഒൻപത്, ഗുജറാത്തിൽ നിന്ന് ഏഴ്, പശ്ചിമ ബംഗാളിൽ നിന്ന് രണ്ട് ട്രെയിനുകളുമാണ് ആന്ധ്രയിലേക്ക് എത്തിയത്.