പൂനെ : മഹാരാഷ്‌ട്രയിലെ പൂനെയില്‍ സ്വകാര്യ ഏവിയേഷന്‍ അക്കാദമിയുടെ പരിശീലന വിമാനം പറക്കലിനിടെ തകര്‍ന്നുവീണു (Training Aircraft Crashes). അപകടത്തില്‍ പൈലറ്റിന് പരിക്കേറ്റു. പൈലറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ് (pilot injured in Aircraft Crashes).
Training Aircraft Crashes : പറക്കലിനിടെ പരിശീലന വിമാനം തകര്‍ന്നുവീണു ; പൈലറ്റിന് പരിക്ക് - മഹാരാഷ്‌ട്രയിലെ പൂനെ
Training aircraft belonging to a private aviation academy crashed: ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പരിക്കേറ്റ പൈലറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Published : Oct 20, 2023, 7:32 AM IST
വിമാനത്തില്‍ പൈലറ്റിനൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായും അപകടത്തിന് പിന്നാലെ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും നേരത്തെ പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ വിമാനത്തില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് പിന്നീട് ബാരാമതി പൊലീസ് വ്യക്തമാക്കിയത്. ഇന്നലെ (ഒക്‌ടോബര്‍ 19) വൈകിട്ട് അഞ്ച് മണിയോടെ ആണ് പൂനെ ബാരാമതി താലൂക്കിലെ കത്‌ഫാല്‍ ഗ്രാമത്തില്‍ വിമാനം തകര്‍ന്നത്.
സ്വകാര്യ ഏവിയേഷന്‍ സ്ഥാപനമായ റെഡ്‌ബേര്‍ഡ് ഫ്ലൈറ്റ് ട്രെയിനിങ് അക്കാദമിയുടെ വിമാനമാണ് അപകടത്തില്‍പ്പെട്ടത് (Training aircraft belonging to a private aviation academy crashed). അപകട കാരണത്തെക്കുറിച്ച് അധികൃതര്‍ അന്വേഷിച്ച് വരികയാണ്.