മുംബൈ: മഹാരാഷ്ട്രയിൽ പരിശീലന വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു. സഹ പൈലറ്റിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ജല്‍ഗോവിലുള്ള വർദി ഗ്രാമത്തിനടുത്തെ ഒരു കുന്നിൻ പ്രദേശത്ത് വൈകിട്ട് 3.30 നാണ് വിമാനം തകർന്ന് വീണത്.
മഹാരാഷ്ട്രയിൽ പരിശീലന വിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു - വിമാനപകടത്തിൽ പൈലറ്റ് കൊല്ലപ്പെട്ടു
മഹാരാഷ്ട്രയിലെ ജല്‍ഗോവിലുള്ള വർദി ഗ്രാമത്തിനടുത്തെ ഒരു കുന്നിൻ പ്രദേശത്ത് വൈകിട്ട് 3.30 നാണ് വിമാനം തകർന്ന് വീണത്.
മഹാരാഷ്ട്രയിൽ പരിശീലന വിമാനം തകന്ന് പൈലറ്റ് കൊല്ലപ്പെട്ടു
സംഭവത്തിൽ വിമാനത്തിലെ ഇൻസ്ട്രക്ടർ പൈലറ്റായ നൂറുൽ അമിൻ (30) ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ വനിത പരിശീലകയായ അൻഷിക ഗുജാറിനെ (24) ആശുപത്രിയിലേക്ക് മാറ്റി. എൻ.ഐ.എം.എസ് അക്കാദമി ഓഫ് ഏവിയേഷൻ ഓഫ് എസ്.വി.കെ.എം ബോർഡിൽ നിന്നുള്ള പരിശീലന വിമാനാമാണ് തകർന്നത്.
Also read: കവർന്നത് 1.94 കോടി: നൈജീരിയൻ പൗരൻ പിടിയിൽ