മുംബൈ: സബര്‍ബന്‍ ട്രെയിനിലെ ലൂഡോ കളി കാര്യമായി. പിന്നീടുണ്ടായത് പൊരിഞ്ഞ തല്ല്. ഒരു ഗെയിം മൂലമുണ്ടായ പുകിലും അതിന്‍റെ ദൃശ്യങ്ങളും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ബുധനാഴ്‌ച രാവിലെ 11.50 ഓടെ ഭയന്ദറിൽ നിന്ന് ചർച്ച്ഗേറ്റിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. മൊബൈല്‍ ഫോണില്‍ ലൂഡോ ഗെയിം കളിക്കുകയായിരുന്നു മൂവര്‍ സംഘം. ഗെയിമിനിടെ ഒരാള്‍ മറ്റൊരാളെ കൈമുട്ട് കൊണ്ട് ഇടിച്ചു. തുടര്‍ന്ന് വാക്കേറ്റമായി.
ട്രെയിനിലെ അടിയുടെ ദൃശ്യങ്ങള്‍ Also read: ഒരു മാസത്തിനിടെ ഒരേ പാമ്പ്, ഒരു കുടുംബത്തിലെ മൂന്ന് പേരെ കടിച്ചത് ആറു തവണ; 'പക'യെന്ന് വിശ്വാസം
നിമിഷം നേരം കൊണ്ട് ചീത്തവിളിയായി, പരസ്‌പരം മര്‍ദനമായി. തുടര്‍ന്ന് യാത്രക്കാരില്‍ ചിലര്‍ ഇവരെ പിടിച്ചുമാറ്റിയാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെ സംഘര്‍ഷം ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ നലസോപാര, ഭയന്ദർ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് മൂവരും. ഇവര്‍ക്കെതിരെ സെക്ഷൻ 160 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.