കേരളം

kerala

By

Published : Apr 7, 2023, 1:25 PM IST

ETV Bharat / bharat

539 സബ്‌സ്‌ക്രൈബേഴ്‌സും, 90,000ത്തില്‍ പരം ആസ്വാദകരും; ട്രെയിന്‍ തീവയ്‌പ്പ് കേസ് പ്രതി ഷാറൂഖ് സെയ്‌ഫിക്ക് സ്വന്തമായി യൂട്യൂബ് ചാനല്‍

ഫര്‍ണിച്ചര്‍ നിര്‍മാണമാണ് ഇയാളുടെ വീഡിയോയുടെ പ്രധാന ഉള്ളടക്കം. എന്നിരുന്നാലും ചാനലിന്‍റെ ആധികാരികതയെ കുറിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്

train fire accused  shahrukh saifis Youtube channel  shahrukh saifi  elathur train  sharukh disease  train fire in kozhikode  ഷാരൂഖിന് സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍  യൂട്യൂബ് ചാനല്‍  ഫര്‍ണിച്ചര്‍ നിര്‍മാണമാണ്  ഏലത്തൂര്‍ ട്രെയിനിലെ തീവെയ്‌പ്പ്  കോഴിക്കോട് ട്രെയിന്‍ തീവെയ്‌പ്പ്  ഏറ്റവും പുതിയ വാര്‍ത്ത
539 സബ്‌സ്‌ക്രൈബേഴ്‌സും, 90,000ത്തില്‍ പരം ആസ്വാദകരും; ട്രെയിന്‍ തീവെയ്‌പ്പില്‍ പ്രതിയായ ഷാരൂഖിന് സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍

ന്യൂഡല്‍ഹി: കേരളത്തെ മാത്രമല്ല, രാജ്യത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കോഴിക്കോട് എലത്തൂരിലുണ്ടായ ട്രെയിനിലെ തീവയ്‌പ്പ്. എന്നാല്‍, കേസിലെ പ്രധാന പ്രതിയും ഡല്‍ഹിയിലെ ഷഹീന്‍ ബാഗ് സ്വദേശിയുമായ ഷാറൂഖ് സെയ്‌ഫി ഒരു യൂട്യൂബര്‍ കൂടിയാണ് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 539 സബ്‌സ്‌ക്രൈബേഴ്‌സുള്ള ഇയാളുടെ യൂട്യൂബ് ചാനല്‍ കാണുന്നത് ആയിരക്കണക്കിന് ആളുകളാണ്.

ഫര്‍ണിച്ചര്‍ നിര്‍മാണമാണ് ഇയാളുടെ വീഡിയോയുടെ പ്രധാന ഉള്ളടക്കം. ഷാറൂഖ് സെയ്‌ഫിയുടെ ചില വീഡിയോകള്‍ 90,000ല്‍ പരം ആളുകളാണ് ഏറ്റെടുത്തത്. എന്നിരുന്നാലും ചാനലിന്‍റെ ആധികാരികതയെ കുറിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.

വിശ്വസിക്കാനാകുന്നില്ലെന്ന് ഷാറൂഖിന്‍റെ അയല്‍വാസികള്‍: ഒരു വര്‍ഷം മുമ്പാണ് ഷാറൂഖ് യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. ഇതുവരെ ആറ് വീഡിയോകളാണ് ഇയാള്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. ഷാറൂഖ് സെയ്‌ഫി അപ്‌ലോഡ് ചെയ്‌തിരിക്കുന്ന എല്ലാ വീഡിയോകളും കണ്ടിരിക്കുന്നത് ആയിരക്കണക്കിന് ആളുകളാണെന്ന് ഇയാളുടെ അയല്‍വാസികളില്‍ ഒരാള്‍ പറഞ്ഞു. കോഴിക്കോട് ട്രെയിനിന് തീവച്ച കേസില്‍ പ്രധാന കുറ്റവാളി ഷാറൂഖ് ആണെന്ന് തങ്ങള്‍ക്ക് വിശ്വസിക്കാന്‍ ആകുന്നില്ലെന്നും അയല്‍വാസികള്‍ പ്രതികരിച്ചു.

അതേസമയം, പ്രതി ഷാറൂഖ് സെയ്‌ഫിയെ ഏപ്രില്‍ 20 വരെ റിമാന്‍ഡ് ചെയ്‌തു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്‌ സൂരജ്, കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. 14 ദിവസത്തേയ്‌ക്കാണ് ഇയാളെ റിമാന്‍ഡ് ചെയ്‌തിരിക്കുന്നത്.

കൂടാതെ, പ്രതിയായ ഷാറൂഖിന്‍റെ ആരോഗ്യനില തൃപ്‌തികരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കരള്‍ സംബന്ധമായ പരിശോധന ഫലം സാധാരണ നിലയിലാണ്. എല്‍എഫ്‌ടി റിപ്പോര്‍ട്ട് പ്രകാരമാണ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല എന്ന നിഗമനത്തിലെത്തിയത്.

തെളിവെടുപ്പ് നടത്താനൊരുങ്ങി പൊലീസ്: റിമാന്‍ഡിലായ പ്രതിയെ ഡിസ്‌ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഷാറൂഖ് സെയ്‌ഫിയെ ഇന്നു തന്നെ ജയിലിലേയ്‌ക്ക് മാറ്റും. കസ്‌റ്റഡി അപേക്ഷ ഇന്ന് തന്നെ കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

വിശദമായ ചോദ്യം ചെയ്യലിന് ശേഷം കണ്ണൂരില്‍ എത്തിച്ച് തീവയ്‌പ്പ് നടത്തിയ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിന്‍റെ ഡി 1, ഡി 2 ബോഗികളില്‍ ആദ്യം തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ട്രാന്‍സിസ്‌റ്റ് വാറണ്ടിന്‍റെ സമയപരിധി അവസാനിച്ചിട്ടും ഔദ്യോഗികമായി പ്രതിയുടെ വിശദാംശങ്ങള്‍ മജിസ്‌ട്രേറ്റിനെ അന്വേഷണ സംഘം അറിയിച്ചിരുന്നില്ല. കരള്‍ വീക്കം ഉണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്‌തത്.

പ്രതിയുടെ ശരീരത്തില്‍ ഉണ്ടായ മുറിവുകള്‍ക്ക് നാല് ദിവസത്തെ പഴക്കം ഉള്ളതായാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഓടുന്ന ട്രെയിനില്‍ നിന്ന് വീണതാകാം പരിക്കിന് കാരണം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇത് സാധൂകരിക്കുന്ന മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

കേസിനാസ്‌പദമായ സംഭവം ഇങ്ങനെ:ഏപ്രില്‍ രണ്ട് ഞായറാഴ്‌ച രാത്രിയാണ് ഷാറൂഖ് സെയ്‌ഫി കോഴിക്കോട് ഓടുന്ന ട്രെയിനില്‍ സഹയാത്രികരുടെ മേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. എലത്തൂര്‍ സ്‌റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയില്‍ വച്ചാണ് സംഭവം. ഡി 1 കമ്പാര്‍ട്ട്‌മെന്‍റിലെത്തിയ അക്രമി യാതൊരു പ്രകോപനവും ഇല്ലാതെ പൊടുന്നനെ യാത്രക്കാരുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് മൂന്ന് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

ABOUT THE AUTHOR

...view details