കേരളം

kerala

ETV Bharat / bharat

ട്രെയിലര്‍ ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം ; കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം - Five Members In A Family Dies in barmer Accident

Trailer Truck Collides With Car In Barmer: മഹാരാഷ്ട്രയിൽ താമസിക്കുന്ന കുടുംബം ജയ്‌സാൽമീർ സന്ദർശിക്കാൻ കാറിൽ പോവുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം

Trailer Truck And Car Accident  Trailer Truck And Car Accident In Barmer  Barmer News  Accidents In Rajasthan  Trailer Truck Collides With Car In Barmer  ട്രെയിലര്‍ ട്രക്കും കാറും കൂട്ടിയിടിച്ചു  കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  ബാര്‍മര്‍ ജില്ലയിലുണ്ടായ അപകടം  ദീപാവലി ആഘോഷത്തിനിടെ അപകടം  ഇന്ത്യയിലെ വാഹനാപകടങ്ങള്‍
Trailer Truck And Car Accident In Barmer Rajasthan

By ETV Bharat Kerala Team

Published : Nov 13, 2023, 8:48 PM IST

ബാര്‍മര്‍ : ട്രെയിലര്‍ ട്രക്കും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലുണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന ദമ്പതികളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് മഹാരാഷ്‌ട്രയില്‍ നിന്നും ജയ്‌സാല്‍മീറിലേക്ക് പോവുകയായിരുന്നു കുടുംബം. ഈ സമയം ഇവര്‍ സഞ്ചരിച്ചിരുന്ന ടാക്‌സിയും ട്രെയിലര്‍ ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മാത്രമല്ല കാറിലുണ്ടായിരുന്ന ഭാര്യയും ഭര്‍ത്താവും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് കുട്ടികളും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. അപകട വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.

സംഭവത്തെക്കുറിച്ച് ധോരിമന്ന പൊലീസ് സ്‌റ്റേഷൻ ഓഫിസർ സുഖ്‌റാം ബിഷ്‌ണോയ് പറയുന്നതിങ്ങനെ :തിങ്കളാഴ്‌ച (13.11.2023) വൈകുന്നേരം നാല് മണിയോടെ ദേശീയ പാത 68 ലെ സുര്‍തെ കി ബേരിക്ക് സമീപം ട്രെയിലറും കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Also Read: മദ്യലഹരിയില്‍ കാറോടിച്ച് കാല്‍നട യാത്രികരെ ഇടിച്ചുതെറിപ്പിച്ചു, വാഹനം സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പാഞ്ഞുകയറി ; രണ്ട് മരണം

മഹാരാഷ്ട്രയിൽ താമസിക്കുന്ന കുടുംബം ജയ്‌സാൽമീർ സന്ദർശിക്കാൻ കാറിൽ പോവുകയായിരുന്നുവെന്നാണ് നിഗമനം. അപകടത്തില്‍ മഹാരാഷ്ട്ര ഭൽഗാവ് സ്വദേശി നാഗരാജിന്‍റെ മകൻ ധനരാജ് (45), ഭാര്യ ഗായത്രി (26), കുട്ടികളായ സ്വരാഞ്ജലി (5), പ്രശാന്ത് (5), ഭാഗ്യ ലക്ഷ്‌മി (1) എന്നിവരാണ് മരിച്ചത്. ഇവരുടെ ബന്ധുവും ഭൽഗാവ് സ്വദേശിയുമായ സോൻവരോയ്‌ക്ക്(40) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഇയാള്‍ ചികിത്സയിലാണെന്നും സുഖ്‌റാം ബിഷ്‌ണോയ് അറിയിച്ചു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ പിടിച്ചെടുത്ത് പൊലീസ് തുടർനടപടികൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

അപകടം പതിവാകുന്നു :കഴിഞ്ഞദിവസം രാജസ്ഥാനിലെ തന്നെ ഹിന്ദോലി മേഖലയിലെ ദേശീയപാത 52-ൽ എസ്‌യുവി, ട്രോളിയിൽ ഇടിച്ച് നാലുപേർ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും രക്ഷിക്കാനായില്ല. മാത്രമല്ല ഇവരില്‍ ഒരാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെല്ലാം മധ്യപ്രദേശിലെ അഗർ ജില്ലയിൽ താമസിക്കുന്ന ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.

ശനിയാഴ്‌ച (11.11.2023) രാത്രി 12.30 ഓടെ ഹിന്ദോളിക്ക് സമീപമുള്ള സിംഗാഡി കൾവർട്ടിന് സമീപമാണ് അപകടമുണ്ടായതെന്ന് ഹിന്ദോലി പൊലീസ് ഓഫിസർ മനോജ് സിങ് സികർവാർ പറഞ്ഞു. മരിച്ചവരിൽ ദമ്പതികളും അച്ഛനും മകനും ഉൾപ്പെടുന്നു. കാനാട് ഗംഗു ഖേഡി ഗ്രാമവാസിയായ ബൽവന്ത് സിങ് ഗുർജറിന്‍റെ മകൻ ദേവി സിങ്, ഭാര്യ 45 കാരിയായ മങ്കുൻവർ ബായി, സഹോദരൻ രാജാറാം (40), മകൻ ജിതേന്ദ്ര (20) എന്നിവരാണ്‌ മരിച്ച മറ്റുള്ളവർ.

അപകടത്തോടെ വാഹനത്തിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഹിന്ദോളി ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹങ്ങൾ മാറ്റി. മാത്രമല്ല രാജാറാമിന്‍റെ ഭാര്യ 38 കാരിയായ സോറാം ബായി, ദേവി സിങ്ങിന്‍റെ മകൻ 33 കാരനായ ഈശ്വർ സിങ്, മകൻ ഭൈരു സിങ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ABOUT THE AUTHOR

...view details