കർഷക പ്രക്ഷോഭം; ഡൽഹി പൊലീസ് ഗതാഗതം വഴിതിരിച്ചുവിട്ടു - Traffic diverted
ആനന്ദ് വിഹാർ, ചില്ല, ഡൽഹി- നോയിഡ ഡയറക്ട് ഫ്ലൈവേ, അപ്‌സര, ഭോപ്ര, ലോണി അതിർത്തികളിലേക്കുള്ള അക്ഷർധാം, നിസാമുദ്ദീൻ ഖട്ട റോഡുകളിലാണ് ഗതാഗതം വഴിതിരിച്ച് വിടുന്നത്.
ന്യൂഡൽഹി: ഖാസിപൂരിലെ കർഷക പ്രക്ഷോഭത്തെ തുടർന്ന് ഡൽഹി പൊലീസ് ഗതാഗതം വഴിതിരിച്ചുവിട്ടു. ആനന്ദ് വിഹാർ, ചില്ല, ഡൽഹി-നോയിഡ ഡയറക്ട് ഫ്ലൈവേ, അപ്‌സര, ഭോപ്ര, ലോണി അതിർത്തികളിലേക്കുള്ള അക്ഷർധാം, നിസാമുദ്ദീൻ ഖട്ട റോഡുകളിലാണ് ഗതാഗതം വഴിതിരിച്ച് വിടുന്നത്. സിങ്കു, സബോലി, പിയാവു മാനിയാരി അതിർത്തികളിൽ നിന്നുള്ള ഗതാഗതവും പൊലീസ് അടച്ചു. അതേസമയം ഔട്ടർ റിംഗ് റോഡ്, ജിടികെ റോഡ്, എൻഎച്ച് 44 എന്നിവ ഒഴിവാക്കാൻ പൊലീസ് നിർദേശിച്ചു. പുതിയതായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ നവംബർ 26 മുതൽ തലസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കർഷകർ പ്രതിഷേധം നടത്തി വരികയാണ്.