റാഞ്ചിയിൽ പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ കൈയാങ്കളി - റാഞ്ചിയിൽ പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ തർക്കം
ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ സഞ്ചരിച്ച പൊലീസ് ഉദ്യോഗസ്ഥനും ട്രാഫിക് പൊലീസും തമ്മിലാണ് തർക്കമുണ്ടായത്.

റാഞ്ചിയിൽ പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ തർക്കം; വൈറലായി വീഡിയോ
റാഞ്ചി: സംസ്ഥാനത്ത് സഹജനന്ദ് ചൗക്കിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ കൈയാങ്കളി. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ സഞ്ചരിച്ച പൊലീസ് ഉദ്യോഗസ്ഥനും ട്രാഫിക് പൊലീസും തമ്മിലാണ് തർക്കമുണ്ടായത്. തുടർന്ന് വാക്കുതർക്കം കയ്യേറ്റത്തിലേക്ക് കടക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ തർക്കം കാണാൻ ആളുകൾ തടിച്ച് കൂടുകയും ജനം വീഡിയേയായിൽ പകർത്തുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
റാഞ്ചിയിൽ പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ തർക്കം; വൈറലായി വീഡിയോ