ട്രാക്‌ടർ റാലി; പരിക്കേറ്റ പൊലീസുകാരെ ഇന്ന് അമിത് ഷാ സന്ദർശിക്കും - republic day
വടക്കൻ ഡൽഹിയിലെ രണ്ട് ആശുപത്രികളിലാണ് അമിത് ഷായുടെ സന്ദർശനം.
ട്രാക്‌ടർ റാലി; പരിക്കേറ്റ പൊലീസുകാരെ ഇന്ന് അമിത് ഷാ സന്ദർശിക്കും
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ നടന്ന കർഷകരുടെ ട്രാക്‌ടർ റാലിയിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശിക്കും. വടക്കൻ ഡൽഹിയിലെ രണ്ട് ആശുപത്രികളിലാണ് അമിത് ഷായുടെ സന്ദർശനം. പൊലീസും കർഷകരും തമ്മിൽ റാലിക്കിടയിലുണ്ടായ സംഘർഷത്തിൽ ഇരു സംഘത്തിലും ഉൾപ്പെട്ട നിരവധി പേർക്ക് പരിക്കേറ്റിരുന്നു. അക്രമത്തിൽ 394 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരിൽ പലരും ഇപ്പോഴും ചികിത്സയിലാണ്.