ഹൈദരാബാദ്:അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കൃത്യവും, വ്യക്തമായി ജനങ്ങളിലേക്ക് എത്തിക്കാൻ ഇ ടിവി ഭാരത്. ജനവിധി പുറത്ത് വരുന്ന 690 മണ്ഡലങ്ങളിലും റിപ്പോർട്ടർമാരുള്ള രാജ്യത്തെ ഏക ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമം ഫലസൂചനകള്‍ നൽകാൻ ഒരുങ്ങി കഴിഞ്ഞു. ഫല സൂചനകള്‍ക്കൊപ്പം വാർത്തകളും, ട്രെൻഡുകളും തത്സമയം ഇ ടിവി ഭാരത് ജനങ്ങളിലേക്കെത്തും.
തത്സമയ വിവരങ്ങളുമായി ഇ ടിവി ഭാരത്, കൃത്യവും, വ്യക്തമായ വിവരങ്ങള്‍ക്ക് പ്രത്യേക സംഘം - അഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പ് ഫലം
690 മണ്ഡലങ്ങളിലും റിപ്പോർട്ടർമാരുള്ള രാജ്യത്തെ ഏക ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇ ടിവി ഭാരത്
തത്സമയ വിവരങ്ങളുമായി ഇ ടിവി ഭാരത്
വിവരങ്ങള്‍ ജനങ്ങള്‍ക്ക് ഇ ടിവി ഭാരത് ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും അറിയാം. രാമോജി ഫിലിം സിറ്റിയിലെ ആസ്ഥാനത്ത് വാർത്തകള്‍ കൃത്യത ഉറപ്പ് വരുത്താൻ പ്രത്യേക ടീമും സജ്ജമായി കഴിഞ്ഞു. തത്സമയ വിവരങ്ങള്‍ക്കൊപ്പം, ചർച്ചകളും അവലോകനങ്ങളും ഇ ടിവി ഭാരത് ജനങ്ങളിലേക്കെത്തിക്കും.
ഓരോ സംസ്ഥാനത്തിന്‍റെയും സമഗ്ര വിശകലനമാണ് ഇ ടിവി ഭാരത് ഒരുക്കുന്നത്. ജനവിധി അടിസ്ഥാനമാക്കി രാഷ്‌ട്രീയ വിദഗ്‌ധർ നടത്തുന്ന പ്രത്യേക ചർച്ചകളും ഉണ്ടാവും.