ശ്രീനഗര്‍:റോഡ് മാർഗം കശ്മീരിലേക്ക് വരുന്ന എല്ലാ യാത്രക്കാരും കുൽഗാം ജില്ലയിൽ കൊറോണ വൈറസ് പരിശോധനക്ക് വിധേയരാകണം. ശ്രീനഗർ ഡെപ്യൂട്ടി കമ്മിഷണർ മുഹമ്മദ് ഐജാസ് ആസാദ് അധ്യക്ഷത വഹിച്ച കൊവിഡ് അവലോകനയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഹോട്ടൽ ജീവനക്കാർ, ഡ്രൈവർമാർ, ഹൗസ്‌ബോട്ട് ഉദ്യോഗസ്ഥർ തുടങ്ങിയവർക്കുള്ള കുത്തിവെപ്പ് എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആരംഭിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.
കശ്മീരിലെത്തുന്നവര്‍ക്ക് ഇനി കൊവിഡ് പരിശോധന നിര്‍ബന്ധം - കൊവിഡ് പരിശോധന
ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് ഐജാസ് ആസാദ് അധ്യക്ഷത വഹിച്ച കൊവിഡ് അവലോകനയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
![കശ്മീരിലെത്തുന്നവര്‍ക്ക് ഇനി കൊവിഡ് പരിശോധന നിര്‍ബന്ധം Tourists coming to Kashmir by road will undergo tests Kashmir Tourists by road Covid covid test corona virus കശ്മീരിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇനി കൊവിഡ് പരിശോധന നിര്‍ബന്ധം കശ്മീര്‍ വിനോദസഞ്ചാരികള്‍ കൊവിഡ് കൊവിഡ് പരിശോധന ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് ഐജാസ് ആസാദ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11336050-686-11336050-1617940493952.jpg)
കശ്മീരിലെത്തുന്നവര്‍ക്ക് ഇനി കൊവിഡ് പരിശോധന നിര്‍ബന്ധം
വിനോദസഞ്ചാരികളുമായി ഇടപെടുമ്പോൾ എല്ലാ നടപടിക്രമങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രത്യേക പരിശീലന പരിപാടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഹോട്ടലുകളിലും ശുചിത്വവും സുരക്ഷയും ഉറപ്പാക്കണമെന്ന് മുഹമ്മദ് ഐജാസ് ആസാദ് അഭ്യർത്ഥിച്ചു. ശ്രീനഗർ, ഗുൽമാർഗ്, പഹൽഗാം, സോനമാർഗ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ടൂറിസം സ്ഥാപന ഉടമകളും യോഗത്തിൽ പങ്കെടുത്തു.