ഷിംല:ഹോട്ടലില്‍ വച്ച് വെടിയുതിര്‍ത്തതിന് വിനോദ സഞ്ചാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിമാചല്‍ പ്രദേശിലെ ചോട്ട ഷിംല പ്രദേശത്തുള്ള ഹോട്ടലില്‍ ചൊവ്വാഴ്ച(20.09.2022) പുലര്‍ച്ചെയാണ് സംഭവം. ഹോട്ടലിലെ വെയിറ്ററെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മേല്പ്പോട്ട് വെടിവച്ചതിന് വിശ്വനാഥ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സിഗരറ്റും ഭക്ഷണവും ലഭിക്കാത്തതില്‍ വെടിയുതിര്‍ത്തു; ഷിംലയില്‍ വിനോദ സഞ്ചാരി അറസ്റ്റില്‍ - Angry customer fires bullet in Shimla
രണ്ട് റൗണ്ടാണ് ഈ വിനോദ സഞ്ചാരി മേല്‍പ്പോട്ടേക്ക് വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഹോട്ടല്‍ ഉടമയുടെ പരാതിയില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സിഗരറ്റും ഭക്ഷണവും ലഭിക്കാത്തതില്‍ വെടിയുതിര്‍ത്തു; ഷിംലയില്‍ വിനോദ സഞ്ചാരി അറസ്റ്റില്‍
പ്രവര്‍ത്തന സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി ആവശ്യപ്പെട്ട ഭക്ഷണവും സിഗരറ്റും വെയിറ്റര്‍ നല്‍കാത്തതില്‍ ക്ഷുഭിതനായാണ് വിശ്വനാഥ് മേല്പ്പോട്ട് രണ്ട് റൗണ്ട് വെടിവച്ചത്. ഈ ഹോട്ടലിലെ ലോഡ്ജിലാണ് വിശ്വനാഥ് താമസിച്ചത്. ഹോട്ടല്‍ ഉടമയുടെ പരാതിയിലാണ് വിശ്വനാഥിനെ അറസ്റ്റ് ചെയ്തതെന്ന് ഷിംല പൊലീസ് വ്യക്തമാക്കി.
ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 336ഉം ആയുധ നിയമത്തിലെ 506ഉം വകുപ്പുകളാണ് വിശ്വനാഥിനെതിരെ ചുമത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്ന് പൊലീസ് അറയിച്ചു.
Last Updated : Sep 20, 2022, 9:15 PM IST