നീലഗിരി: തമിഴ്‌നാട്ടിലെ നീലഗിരിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം (Tourist Bus Accident at Nilgiris- 8 Died). ഞായറാഴ്‌ച രാത്രി ടൂറിസ്റ്റ് ബസ് 50 അടി താഴ്‌ചയുള്ള കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഇതുവരെ എട്ട് പേർ മരിച്ചതായാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകട സമയത്ത് ടൂറിസ്റ്റ് ബസിൽ മൊത്തം 54 യാത്രക്കാരുണ്ടായിരുന്നു.
Tourist Bus Accident At Nilgiris നീലഗിരിയില്‍ ടൂറിസ്റ്റ് ബസ് 50 അടി താഴ്‌ചയിലേക്ക് മറിഞ്ഞു; 8 മരണം, നിരവധി പേർക്ക് പരിക്ക് - നീലഗിരി ടൂറിസ്റ്റ് ബസ് അപകടം
Nilgiris Tourist Bus Accident : നീലഗിരിയിലെ കുന്നൂർ - മേട്ടുപാളയം റൂട്ടിലാണ് അപകടം നടന്നത്. തെങ്കാശിയിലെ കടയം സ്വദേശികളായ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്.
Published : Sep 30, 2023, 10:53 PM IST
നീലഗിരിയിലെ കുന്നൂർ - മേട്ടുപാളയം റൂട്ടിലാണ് അപകടം നടന്നത്. തെങ്കാശിയിലെ കടയം സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽപെട്ടത്. വിനോദയാത്ര കഴിഞ്ഞ് തിരികെ വരവെയാണ് അപകടം നടന്നതെന്നാണ് വിവരം. മരിച്ചവരിൽ 3 സ്ത്രീകളും ഒരു 15 വയസ്സുകാരനുമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ബസ് അപകടത്തിൽ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും മുഖ്യമന്ത്രി അടിയന്തര ധനസഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നിസാര പരിക്കേറ്റവർക്ക് 50,000 രൂപ വീതവുമാണ് ധനസഹായം നൽകുക.