ന്യൂഡൽഹി: മെയ് 26ന് പൂർണ ചന്ദ്രഗ്രഹണം ഉണ്ടാകുമെന്ന് ഭൗമശാസ്‌ത്ര മന്ത്രാലയം. ഇന്ത്യയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഒഡിഷ, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ഗ്രഹണത്തിന്‍റെ അവസാനഘട്ടം ദൃശ്യമാകും. ഇന്ത്യൻ സമയം വൈകിട്ട് 3.15 മുതൽ 6.23 വരെയാണ് ചന്ദ്രഗ്രഹണം.
പൂർണ ചന്ദ്രഗ്രഹണം നാളെ; ഒഡിഷ, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ദൃശ്യമാകും - lunar eclipse
ഇന്ത്യൻ സമയം വൈകിട്ട് 3.15 മുതൽ 6.23 വരെയാണ് ചന്ദ്രഗ്രഹണം.
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, അന്‍റാർട്ടിക്ക, പസഫിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നിവ ഉൾപ്പെടുന്ന മേഖലയിലും ഗ്രഹണം ദൃശ്യമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. അടുത്ത ചന്ദ്രഗ്രഹണം 2021 നവംബർ 19ന് ഇന്ത്യയിൽ നിന്ന് ദൃശ്യമാകും. ഭാഗിക ചന്ദ്രഗ്രഹണമായിരിക്കും അത്. അരുണാചൽപ്രദേശ്, അസമിലെ വടക്കുകിഴക്കൻ ഭാഗങ്ങൾ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ചന്ദ്രോദയത്തിനു തൊട്ടു പിന്നാലെ ഈ ഗ്രഹണത്തിന്‍റെ ഭാഗിക ഘട്ടത്തിന്‍റെ അവസാന ഭാഗം വളരെ ചുരുങ്ങിയ സമയത്തേക്ക് ദൃശ്യമാകും. ചന്ദ്രൻ പൂർണമായും ഭൂമിയുടെ നിഴലിൽ വരുമ്പോഴാണ് പൂർണ ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്.