- പിബി യോഗത്തിൽ പങ്കെടുക്കാൻ ഇന്ന് മുഖ്യമന്ത്രി ഡൽഹിയിൽ എത്തും; പ്രധാനമന്ത്രിയെ കാണാൻ സമയം തേടി പിണറായി വിജയൻ
- ബഫർസോൺ വിഷയത്തിൽ ചക്കിട്ടപ്പാറയിൽ ഇന്ന് കോൺഗ്രസ് ബഹുജന കൺവെൻഷൻ
- തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും
- സിക്കിമിൽ സൈനിക വാഹനം മറിഞ്ഞ് വീരമൃത്യു വരിച്ച ജവാൻ വൈശാഖിന്‍റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും; രാവിലെ ചുങ്കമന്ദം യുപി സ്‌കൂളിൽ പൊതുദർശനം
- നെൽ കർഷകർക്ക് ഇന്ന് മുതൽ സർക്കാർ പണം വിതരണം ചെയ്യും
- സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
- തിരുവനന്തപുരത്ത് തിരയിൽപ്പെട്ട് കടലിൽ കാണാതായവർക്ക് വേണ്ടി ഇന്നും തെരച്ചിൽ തുടരും; കാണാതായത് ക്രിസ്‌മസ് ആഘോഷിക്കാനെത്തിയ 3 പേരെ
- എറണാകുളത്ത് സുഹൃത്തിനെ മദ്യലഹരിയിൽ കുത്തിക്കൊന്ന സംഭവം; പ്രതി മുരളീധരന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
- സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഇന്ന് രാജസ്ഥാനെ നേരിടും; മത്സരം ഇന്ന് 3.30ന് കോഴിക്കോട്, കിരീടം നിലനിർത്താൻ കേരളം
- ഐഎസ്എൽ ഫുട്ബോൾ; കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്സിയെ നേരിടും, മത്സരം വൈകിട്ട് 7.30ന് കൊച്ചിയിൽ
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍