ശ്രീനഗർ: ജമ്മു കശ്‌മീരിലെ രജൗരിയിലെ ഏറ്റുമുട്ടലിന്‍റെ രണ്ടാം ദിവസമായ വ്യാഴാഴ്‌ച ലഷ്‌കർ-ഇ-തൊയ്ബ സംഘടനയുടെ ഒരു ഉന്നത കമാൻഡറെയും കൂട്ടാളിയെയും വധിച്ചതായി സുരക്ഷാ സേന അറിയിച്ചു (Top LeT commander who masterminded many attacks, his aide killed in encounter Rajouri).
ലഷ്‌കർ-ഇ-തൊയ്ബയുടെ ( Lashkar-e-Taiba) 'ഖാരി' എന്ന ഭീകരൻ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ പക്കൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും മറ്റ് കുറ്റകരമായ വസ്‌തുക്കളും സുരക്ഷാ സേന പിടിച്ചെടുത്തു. സ്ഥലത്ത് ഇപ്പോഴും പരിശോധന തുടരുകയാണ്.
ജമ്മു-കശ്‌മീർ (Jammu and Kashmir) പൊലീസ് പുറത്തിറക്കിയ പ്രസ്‌താവന പ്രകാരം രജൗരി ജില്ലയിലെ ധർമ്മസൽ-കലാകോട്ടിലെ ബാജിമാൽ പ്രദേശത്ത് ഇന്നലെ ഭീകരരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. കൊല്ലപ്പെട്ട കമാൻഡറും സംഘവും കഴിഞ്ഞ ഒരു വർഷമായി രജൗരി-പൂഞ്ച് മേഖലയിൽ സജീവമായിരുന്നു. കമാൻഡർ ഡാൻഗ്രി, കണ്ടി ആക്രമണങ്ങളുടെ സൂത്രധാരനാണെന്നാണ് കരുതപ്പെടുന്നത്.
കൊല്ലപ്പെട്ട ഭീകരൻ മേഖലയിലെ ഭീകരവാദത്തെ പുനരുജ്ജീവിപ്പിക്കാൻ അയച്ചതാണെന്നും ഇംപ്രോവൈസ്‌ഡ് സ്ഫോടക ഉപകരണം (ഐഡി) കൈകാര്യം ചെയ്യുന്നതിലും പരിശീലകനായ സ്‌നിപ്പറാണെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. പർവതത്തിലെ ഗുഹകളിൽ ഇയാൾ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് വിവരം.
പ്രത്യേക ഇന്‍റലിജൻസ് വിവര പ്രകാരം സൈന്യവും പൊലീസും സംയുക്ത തെരച്ചിൽ നടത്തുകയും പ്രദേശം വളയുകയും ചെയ്‌തിട്ടുണ്ട്. തെരച്ചിൽ നടക്കുന്നതിനിടെ ഒളിച്ചിരുന്ന ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.