ശ്രീനഗർ:പുൽവാമ ആക്രമണത്തിന്‍റെ സൂത്രധാരനെ സൈന്യം വധിച്ചു. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി ലംബോയെയാണ് സൈന്യം വധിച്ചത്. ആഗോള ഭീകരന്‍ മസൂദ് അസ്ഹറിന്‍റെ ബന്ധുവായ ഇയാള്‍ വിവിധ ആക്രമണങ്ങളിലെ സൂത്രധാരനാണ്. സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ വധിക്കപ്പെട്ട രണ്ടാമത്തെ തീവ്രവാദിയെ തിരിച്ചറിഞ്ഞിട്ടില്ല.
പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഇയാൾ പങ്കാളിയായിരുന്നുവെന്നും ഫിദായിൻ ആക്രമണ സമയത്ത് ആദിൽ ദറിനോടോപ്പം ഇയാൾ ഉണ്ടായിരുന്നുവെന്നും കശ്‌മീർ ഇൻസ്‌പെക്‌ടർ ജനറൽ ഓഫ് പൊലീസ് വിജയ് കുമാർ പറഞ്ഞു. ഇന്ത്യൻ സൈന്യത്തിനും അവന്തിപോര പൊലീസിനും കുമാർ നന്ദി അറിയിച്ചു.