ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ടൂള്‍കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശുഭം കര്‍ ചൗധകരിയുടെ അറസ്റ്റ് ഡല്‍ഹി കോടതി മാര്‍ച്ച് 15 വരെ തടഞ്ഞു. കേസില്‍ മലയാളിയായ അഡ്വ.നിഖിത ജേക്കബിന്‍റെയും ശാന്തനു മുലുക്കിന്‍റെയും ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനൊപ്പം ശുഭം കര്‍ ചൗധരിയുടെ ജാമ്യാപേക്ഷയും പരിഗണിക്കുമെന്ന് ജഡ്‌ജി ധര്‍മേന്ദ്രര്‍ റാണ പറഞ്ഞു. അതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കേസില്‍ അറസ്റ്റിലായ ദിശ രവിക്ക് ഫെബ്രുവരി 23ന് കോടതി ജാമ്യം നല്‍കിയിരുന്നു.
ടൂള്‍കിറ്റ് വിവാദം; ശുഭം കര്‍ ചൗധരിയുടെ അറസ്റ്റ് കോടതി തടഞ്ഞു
ടൂള്‍കിറ്റ് കേസില്‍ നിഖിത ജേക്കബ്, ശാന്തനു മുലുക് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനൊപ്പം ശുഭം കര്‍ ചൗധരിയുടെ ജാമ്യ ഹര്‍ജിയും പരിഗണിക്കും അതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി.
ശുഭം കര്‍ ചൗധരിയുടെ അറസ്റ്റ് മാര്‍ച്ച് 15 വരെ കോടതി തടഞ്ഞു
കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഗൂഢാലോചന, രാജ്യദ്രോഹക്കുറ്റം എന്നിവയാണ് നിഖിത ജേക്കബ്, ശാന്തനു മുലുക്, ദിശ രവി എന്നിവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ടൂള്‍കിറ്റ് നിര്‍മിച്ചതെന്നാണ് പൊലീസ് ഭാഷ്യം. സംഘര്‍ഷത്തെ കുറിച്ചുള്ള രേഖ മാത്രമാണ് താന്‍ ഉണ്ടാക്കിയതെന്നും തന്‍റെ അറിവില്ലാതെ മറ്റുള്ളവര്‍ അത് തിരുത്തിയതാണെന്നും ശാന്തനു മുലുക് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞു.