ടൂൾകിറ്റ് കേസ്; നികിത ജേക്കബിന്‍റെ ജാമ്യാപേക്ഷ മാർച്ച് ഒൻപതിന് പരിഗണിക്കുമെന്ന് ഡൽഹി കോടതി - മുൻകൂർ ജാമ്യാപേക്ഷ
മാർച്ച് പത്തിനാണ് നികിതയുടെ താത്കാലിക ജാമ്യം അവസാനിക്കുക
ന്യൂഡൽഹി: ടൂൾകിറ്റ് കേസിൽ നികിത ജേക്കബിന്‍റെ ജാമ്യാപേക്ഷ മാർച്ച് ഒൻപതിന് പരിഗണിക്കുമെന്ന് ഡൽഹി കോടതി അറിയിച്ചു. ഫെബ്രുബരി 17ന് ബോംബെ ഹൈക്കോടതി നികിതയ്‌ക്ക് മൂന്ന് ആഴ്ചത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മാർച്ച് പത്തിനാണ് നികിതയുടെ താത്കാലിക ജാമ്യം അവസാനിക്കുക. എന്നാൽ അറസ്റ്റ് തടയാൻ നികിത പാട്യാല ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇതാണ് മാർച്ച് ഒൻപതിന് പരിഗണിക്കുക. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട 'ടൂൾകിറ്റ്' സൃഷ്ടിച്ചതിനാണ് ദിഷ രവി, നികിത ജേക്കബ്, ശന്തനു മുലുക് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.