ന്യൂഡല്‍ഹി:ഗ്രേറ്റ തുന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിശ രവി പൊലീസിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് വിലക്കണമെന്നാണ് ആവശ്യം. വാട്‌സപ്പ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ സംഭാഷണങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും ഹര്‍ജിയില്‍ ഉന്നയിക്കുന്നു. പൊലീസ് കസ്റ്റഡിയില്‍ തുടരുന്ന ദിശ അഭിഭാഷകന്‍ അഭിനവ് ശേഖ്രി മുഖേനയാണ് കോടതിയെ സമീപിച്ചത്.
എഫ്.ഐ.ആര്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുന്നു; പൊലീസിനെതിരെ ദിശ രവി ഹൈക്കോടതിയില്‍ - Delhi HC Disha Ravi
വാട്‌സപ്പിലേത് ഉള്‍പ്പെടെയുള്ള സ്വകാര്യ സംഭാഷണങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയണമെന്നും ദിശ കോടതിയില്‍ ആവശ്യപ്പെട്ടു.
എഫ്.ഐ.ആര്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുന്നു; പൊലീസിനെതിരെ ദിശ രവി ഹൈക്കോടതിയില്‍
ഇതിനിടെ ഡല്‍ഹി പൊലീസ് അറസ്റ്റ് വാറന്‍റ് നല്‍കിയതിന് പിന്നാലെ അഭിഭാഷക നികിത ജേക്കബിനും എഞ്ചിനിയറായ ശന്തനു മുളകിനും ബോംബൈ ഹൈക്കോടതി ഇടക്കാല സംരക്ഷണം അനുവദിച്ചിരുന്നു.