ഹൈദരാബാദ്:പ്രശസ്‌ത തെന്നിന്ത്യൻ താരം നാസറിന് സിനിമ ചിത്രീകരണത്തിനിടെ പരിക്ക്. ഹൈദരാബാദിലെ നർസിംഗി പൊലീസ് അക്കാദമിയിൽ നടന്ന ഒരു തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. സിനിമ ചിത്രീകരണത്തിനിടെ പടികൾ ഇറങ്ങുന്നതിനിടെ നാസർ കാൽ വഴുതി താഴെ വീഴുകയായിരുന്നു.
തെന്നിന്ത്യൻ താരം നാസറിന് സിനിമ ചിത്രീകരണത്തിനിടെ പരിക്ക് - നാസറിന് സിനിമ ചിത്രീകരണത്തിനിടെ പരിക്ക്
ഹൈദരാബാദിലെ നർസിംഗി പൊലീസ് അക്കാദമിയിൽ നടന്ന ഷൂട്ടിങ്ങിനിടെ പടിയിൽ നിന്ന് തെന്നിവീണാണ് അപകടം സംഭവിച്ചത്. താരത്തിന്‍റെ പരിക്ക് ഗുരുതരമല്ല.
![തെന്നിന്ത്യൻ താരം നാസറിന് സിനിമ ചിത്രീകരണത്തിനിടെ പരിക്ക് Tollywood Film actor Nazar injured while shooting actor Nazar injured while shooting തെന്നിന്ത്യൻ താരം നാസറിന് പരിക്ക് തമിഴ് താരം നാസറിന് പടിയിൽ നിന്ന് തെന്നിവീണ് പരിക്കേറ്റു തെന്നിന്ത്യൻ താരം നാസറിന് സിനിമ ചിത്രീകരണത്തിനിടെ പരിക്ക് നാസറിന് സിനിമ ചിത്രീകരണത്തിനിടെ പരിക്ക് Tollywood news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16129158-551-16129158-1660751225751.jpg)
തെന്നിന്ത്യൻ താരം നാസറിന് സിനിമ ചിത്രീകരണത്തിനിടെ പരിക്ക്
വീഴ്‌ചയിൽ നാസറിന്‍റെ ഇടത് കണ്ണിന് താഴെ ചെറിയ മുറിവുകൾ സംഭവിച്ചു. പ്രഥമിക ചികിത്സയ്‌ക്ക് ശേഷം നാസർ വീട്ടിലേക്ക് മടങ്ങി. അതേസമയം താരത്തിന്‍റെ പരിക്ക് ഗുരുതരമല്ലെന്നും കുറച്ച് ദിവസത്തെ വിശ്രമം ആവശ്യമാണെന്നും ഡോക്‌ടർമാർ അറിയിച്ചു.