ഭുവനേശ്വർ:ജൂലൈ 23 മുതൽ നടക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിൽ ഒഡിഷയിൽ നിന്ന് പങ്കെടുക്കുന്ന അത്‌ലറ്റുകൾക്ക് ആശംസയുമായി ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്ക്. “ഓരോ അത്‌ലറ്റിനും ഒളിമ്പിക്സ് ഏറ്റവും വലിയ സ്വപ്നമാണ്, നിങ്ങൾ എല്ലാവർക്കും മാതൃകയാണ്. ദൃഡ നിശ്ചയവും കഠിനാധ്വാനവും നിങ്ങളെ മെഡലുകൾ നേടാൻ പ്രാപ്‌തമാക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു''.
ഒളിമ്പിക്സില്‍ നേട്ടം കൊയ്താല്‍ കോടികളുടെ സമ്മാനവുമായി ഒഡിഷ - Odisha CM to give 6 crore to gold medal winners
സ്വർണമെഡൽ ജേതാവിന് ആറ് കോടി രൂപയും വെള്ളി മെഡൽ ജേതാവിന് നാല് കോടി രൂപയും വെങ്കല മെഡൽ ജേതാവിന് 2.5 കോടി രൂപയും സംസ്ഥാന സർക്കാർ നൽകും
ടോക്കിയോ ഒളിമ്പിക്‌സ്; വിജയികൾക്ക് സമ്മാനത്തുക പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി
also read: അതീവ ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
കൂടാതെ ഒളിമ്പിക് മെഡൽ ജേതാക്കൾക്കുള്ള സമ്മാനത്തുകയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്വർണമെഡൽ ജേതാവിന് ആറ് കോടി രൂപയും വെള്ളി മെഡൽ ജേതാവിന് നാല് കോടി രൂപയും വെങ്കല മെഡൽ ജേതാവിന് 2.5 കോടി രൂപയും സംസ്ഥാന സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും 15 ലക്ഷം രൂപ അവാർഡും അദ്ദേഹം പ്രഖ്യാപിച്ചു.