കേരളം

kerala

ETV Bharat / bharat

മീരാബായ് ചാനുവിന് പാർലമെന്‍റിന്‍റെ അഭിനന്ദനം - ലോക സഭ

ഭാരോദ്വഹനത്തിൽ വനിതകളുടെ 49 കിലോ വിഭാഗത്തിലാണ് ചാനുവിന്‍റെ വെള്ളിമെഡല്‍ നേട്ടം.

Om Birla  Tokyo Olympics  Mirabai Chanu  Lok Sabha Speaker  മീരാബായ് ചാനു  ലോക സഭ  രാജ്യ സഭ
മീരാബായ് ചാനുവിനെ ലോക സഭയും രാജ്യ സഭയും അഭിനന്ദിച്ചു

By

Published : Jul 26, 2021, 1:30 PM IST

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യയുടെ അഭിമാന താരം മീരാബായ് ചാനുവിന് പാർലമെന്‍റിന്‍റെ ഇരു സഭകളും അഭിനന്ദിച്ചു. ഒളിമ്പിക്സില്‍ ചാനുവിന്‍റെ വെള്ളിമെഡല്‍ നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.

''എന്‍റെ പേരിലും സഭയുടെ പേരിലും ഞാൻ അവളെ അഭിനന്ദിക്കുന്നു. മറ്റ് അത്‌ലറ്റുകളും അതത് ഗെയിമുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും രാജ്യത്തിനായി മെഡല്‍ കണ്ടെത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു'' ഓം ബിര്‍ള പറഞ്ഞു.

also read: "ജീവത്യാഗം മാതൃരാജ്യത്തിന് വേണ്ടി", ക്യാപ്റ്റൻ മനോജ് പാണ്ഡെയുടെ ഓര്‍മകളില്‍ പിതാവ്

ഭാരോദ്വഹനത്തിൽ വനിതകളുടെ 49 കിലോ വിഭാഗത്തിലാണ് ചാനുവിന്‍റെ വെള്ളി മെഡല്‍ നേട്ടം. സ്‌നാച്ചിൽ 87 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 115 കിലോയും ഉയര്‍ത്തിയാണ് ചാനു മെഡൽ കരസ്ഥമാക്കിയത്. 2000 സിഡ്‌നി ഒളിമ്പിക്സില്‍ വെങ്കലം നേടിയ കർണം മല്ലേശ്വരിക്ക് ശേഷം ആദ്യമായാണ് ഇന്ത്യയിൽ നിന്ന് ഒരു താരം ഭാരോദ്വഹനത്തിൽ മെഡൽ കരസ്ഥമാക്കുന്നത്.

ABOUT THE AUTHOR

...view details