കേരളം

kerala

ETV Bharat / bharat

ടോക്കിയോ ഒളിമ്പിക്സ്; ചൈനീസ് സ്പോൺസറെ നീക്കം ചെയ്ത് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ - ടോക്കിയോ ഒളിമ്പിക്സ്

അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. നരീന്ദർ ധ്രുവ് ബാത്ര, സെക്രട്ടറി ജനറൽ രാജീവ് മേത്ത എന്നിവരാണ് വിവരം അറിയിച്ചത്.ജൂലൈ 23 മുതൽ ആഗസ്റ്റ് 8 വരെ ടോക്കിയോയിലാണ് മത്സരം.

Chinese sponsor  Indian contingent  IOA  Apparel  Tokyo Olympics  Tokyo Olympics: After uproar over Chinese sponsor, Indian contingent to wear unbranded apparel  ടോക്കിയോ ഒളിമ്പിക്സ്; ചൈനീസ് സ്പോൺസറെ നീക്കം ചെയ്ത് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ  ടോക്കിയോ ഒളിമ്പിക്സ്  ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ
ടോക്കിയോ ഒളിമ്പിക്സ്; ചൈനീസ് സ്പോൺസറെ നീക്കം ചെയ്ത് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ

By

Published : Jun 9, 2021, 9:21 AM IST

ന്യൂഡൽഹി: ചൈനീസ് സ്പോൺസറെ ഒഴിവാക്കി ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷൻ. ആരാധകരുടെ വികാരങ്ങളെക്കുറിച്ച് തങ്ങൾക്കറിയാമെന്നും നിലവിലുള്ള സ്പോൺസറിൽ നിന്നും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ കരാർ പിന്‍വലിക്കുകയാണെന്നും പ്രസിഡന്‍റ് ഡോ. നരീന്ദർ ധ്രുവ് ബാത്ര, സെക്രട്ടറി ജനറൽ രാജീവ് മേത്ത എന്നിവർ പറഞ്ഞു. കൂടാതെ ദേശീയ അത്‌ലറ്റുകൾ ബ്രാൻഡ് ചെയ്യാത്ത കായിക വസ്ത്രങ്ങൾ ധരിക്കുമെന്നും അസോസിയേഷൻ അറിയിച്ചു.

Also read:ഐഎന്‍എസ് തർക്കാഷ് മുംബൈയിലെത്തി

കഴിഞ്ഞ ആഴ്ച നടന്ന ഒളിമ്പിക് കിറ്റ് പ്രകാശനത്തോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. കിറ്റിൽ ചൈനീസ് സ്പോൺസറുടെ സാന്നിധ്യത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ആരാധകരുയർത്തിയത്. ഇതേത്തുടർന്ന് യുവജനകാര്യ കായിക മന്ത്രാലയം വിഷയത്തിൽ ഇടപെടുകയും സ്പോൺസറെ ഒഴിവാക്കാന്‍ അസോസിയേഷന് നിർദേശം നൽകുകയും ചെയ്തു. ജൂലൈ 23 മുതൽ ആഗസ്റ്റ് 8 വരെയാണ് മത്സരം.

ABOUT THE AUTHOR

...view details