മുംബൈ :പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഒന്നര വയസുകാരി കൊല്ലപ്പെട്ടു. മഹാരാഷ്‌ട്രയിലെ ഗോരേഗാവിലെ ആരെ കോളനിയിലെ വനമേഖലയില്‍ തിങ്കളാഴ്‌ചയാണ് നടുക്കുന്ന സംഭവം. രാവിലെ 6.30 ഓടെ അമ്മയ്‌ക്കൊപ്പം ക്ഷേത്രത്തിലേക്ക് പോകും വഴിയാണ് കുഞ്ഞിനെ പുള്ളിപ്പുലി ആക്രമിച്ചത്.
ആക്രമണത്തെ തുടര്‍ന്ന് കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം മേഖലയില്‍ രൂക്ഷമായ വന്യമൃഗശല്യം തടയാന്‍ നടപടികള്‍ ആരംഭിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.