കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - പ്രധാന വാർത്തകൾ

ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...

news today  todays news  todays headlines  todays trending news  ഇന്നത്തെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ  ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Jun 10, 2021, 7:00 AM IST

  1. കേരള നിയമസഭ ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും. നാല് മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കും. ഒക്‌ടോബറിൽ സഭ സമ്മേളിച്ച് സമ്പൂർണ ബജറ്റ് പാസാക്കാൻ ആലോചന.
    നിയമസഭ ഇന്ന് പിരിയും
  2. മുഖ്യമന്ത്രിയുമായി ഇന്‍റർനെറ്റ് സേവനദാതാക്കളുടെ യോഗം ഇന്ന്. യോഗം ഓൺലൈൻ വിദ്യാഭ്യാസത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്. കുറഞ്ഞ നിരക്കിൽ ഡാറ്റ ലഭ്യമാക്കുന്നത് പ്രധാന ചർച്ചയാകും.
    മുഖ്യമന്ത്രി പിണറായി വിജയൻ
  3. സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നു. 40 ദിവസത്തേക്ക് യന്ത്രവത്കൃത ബോട്ടുകളുപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് അനുമതിയില്ല. തൊഴിലാളികൾക്ക് പരമ്പരാഗത വള്ളങ്ങളിൽ മീൻ പിടിക്കാം.
    ട്രോളിങ് നിരോധനം നിലവിൽ വന്നു
  4. സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ പണം നൽകിയെന്ന ആരോപണത്തിൽ കെ. സുന്ദരയുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും. ബിജെപി പ്രാദേശിക നേതാക്കളെയും മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിചേർക്കും.
    കെ. സുന്ദര
  5. കൊടകര കുഴൽപ്പണക്കേസിനെതിരെ ബിജെപിയുടെ പ്രതിഷേധ സമരം ഇന്ന്. ബിജെപി നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു എന്ന് ആരോപണം. പ്രതിഷേധം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്.
    കെ. സുന്ദര
  6. വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
    വാക്സിൻ വിതരണം; ഹർജി ഹൈക്കോടതിയിൽ
  7. സ്വകാര്യ ലാബുകളിലെ ആർടിപിസിആർ നിരക്ക് 500 രൂപയാക്കി കുറച്ച സർക്കാർ തീരുമാനം ചോദ്യം ചെയ്യുന്ന ലാബ് ഉടമകളുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സംസ്ഥാനങ്ങൾക്ക് നിരക്ക് നിശ്ചയിക്കാമോ എന്ന് അറിയിക്കാൻ ഐസിഎംആറിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
    ആർടിപിസിആർ നിരക്ക്; ഹർജി ഹൈക്കോടതിയിൽ
  8. ലക്ഷദ്വീപിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. അമിനി സ്വദേശിയുടെ ഹർജിയാണ് കോടതി പരിഗണിക്കുക. ലോക്ക്‌ഡൗൺ തീരുംവരെ കിറ്റുകൾ വിതരണം ചെയ്യണമെന്ന് ഹർജിയിൽ ആവശ്യം.
    ലക്ഷദ്വീപ്
  9. കൊവിഡ് വ്യാപനം ചർച്ചചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ഇന്ന്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. മൂന്നാം തരംഗത്തെ എങ്ങനെ നേരിടാം എന്നത് മുഖ്യ അജണ്ട.
    പ്രധാനമന്ത്രി നരേന്ദ്ര മോദി
  10. ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്‍റ് ഇന്നും തുടരും.
    ഫ്രഞ്ച് ഓപ്പൺ

ABOUT THE AUTHOR

...view details