കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍

ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍...

news today  todays news  todays headlines  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Jun 7, 2021, 7:01 AM IST

  1. നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ കെ. സുന്ദരയ്ക്ക് രണ്ടരലക്ഷം നൽകിയ സംഭവത്തിൽ കെ. സുരേന്ദ്രനെതിരെ കേസെടുക്കാൻ പൊലീസ്. കേസെടുക്കാൻ കോടതി അനുമതി വേണ്ടതിനാൽ ബദിയടുക്ക പൊലീസ് ഇന്ന് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് അപേക്ഷ നൽകും.
    കെ. സുരേന്ദ്രനെതിരെ കേസെടുക്കാൻ പൊലീസ്
  2. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിനെക്കുറിച്ചുള്ള പൊതു ചർച്ച ഇന്ന് ആരംഭിക്കും. 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജിനെക്കുറിച്ചുയർന്ന ആക്ഷേപങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും.ബുധനാഴ്‌ച വരെ ചർച്ച നീളും.
    ബജറ്റിനെക്കുറിച്ചുള്ള പൊതു ചർച്ച ഇന്ന് ആരംഭിക്കും
  3. കേരളത്തിൽ ലോക്ക് ഡൗൺ തുടരുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ചേരുന്ന അവലോകന യോഗം തീരുമാനമെടുക്കും.
    ലോക്ക് ഡൗൺ തുടരുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും
  4. കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴിയുള്ള പ്ലസ് ടൂ ക്ലാസുകൾ ഇന്ന് മുതൽ. രാവിലെ 9.30 മുതൽ 10 വരെയും വൈകിട്ട് അഞ്ച് മുതൽ ആറ് വരെയുമാണ് ക്ലാസുകൾ നടക്കുക.
    പ്ലസ് ടൂ ക്ലാസുകൾ ഇന്ന് മുതൽ
  5. അഡ്‌മിനിസ്ട്രേറ്റർക്കെതിരായ പ്രതിഷേധത്തിൽ ഇന്ന് ലക്ഷദ്വീപിൽ നിരാഹാര സമരം. സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ നേതൃത്വത്തിൽ ദ്വീപ് നിവാസികൾ ഒന്നടങ്കം നിരാഹാരമിരിക്കും. രാവിലെ ആറ് മണിമുതൽ 12 മണിക്കൂർ നിരാഹാര സമരത്തിനാണ് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
    ഇന്ന് ലക്ഷദ്വീപിൽ നിരാഹാര സമരം
  6. ലക്ഷദ്വീപ്പ് നിവാസികൾക്കെതിരെ നടപ്പാക്കുന്ന ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കേരളത്തിലെ യുഡിഎഫ് എംപിമാരുടെ ധർണ ഇന്ന്. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ ഓഫീസിന് മുന്നിലാണ് ധർണ.
    ലക്ഷദ്വീപ്പ് വിഷയം; കേരളത്തിലെ യുഡിഎഫ് എംപിമാരുടെ ധർണ ഇന്ന്
  7. ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ രവി പൂജാരിയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. രവി പൂജാരിയുടെ കസ്റ്റഡി കാലാവധി നീട്ടി ചോദിച്ച് ക്രൈംബ്രഞ്ച് ഇന്ന് എറണാകുളം സിജെഎം കോടതിയിൽ അപേക്ഷ നൽകും.
    രവി പൂജാരി
  8. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ ലോക്ക് ഡൗൺ വ്യവസ്ഥയിൽ ഏർപ്പെടുത്തിയ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇളവുകളോടെയുള്ള ലോക്ക് ഡൗൺ 14 വരെ തുടരും. 11 ജില്ലകളിൽ ഇളവുകളില്ല.
    തമിഴ്‌നാട്ടിലെ ലോക്ക് ഡൗൺ വ്യവസ്ഥയിൽ ഏർപ്പെടുത്തിയ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
  9. ലോകകപ്പ് ഫുട്‌ബോൾ യോഗ്യത റൗണ്ടിൽ ആദ്യ ജയം ലക്ഷ്യം വെച്ച് ഇന്ത്യ ഇന്നിറങ്ങും. ബംഗ്ലാദേശാണ് എതിരാളികൾ. രാത്രി 7.30നാണ് മത്സരം.
    ലോകകപ്പ് യോഗ്യത റൗണ്ടിൽ ആദ്യ ജയം ലക്ഷ്യം വെച്ച് ഇന്ത്യ
  10. ഫ്രഞ്ച് ഓപ്പണിൽ ഇന്ന് റാഫേൽ നദാൽ ജാനിക്ക് സിന്നർ പോരാട്ടം. രാത്രി 7.30നാണ് മത്സരം.
    ഫ്രഞ്ച് ഓപ്പൺ

ABOUT THE AUTHOR

...view details