കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Jul 26, 2021, 7:00 AM IST

  1. കാർഗിലിൽ ഇന്ത്യൻ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 22 വയസ്. ജമ്മു കശ്‌മീരിലെ കാർഗിലിൽ പാകിസ്ഥാൻ പട്ടാളം കൈയടക്കിയിരുന്ന പ്രദേശങ്ങളെല്ലാം തിരിച്ചുപിടിയ്ക്കാനായി ഇന്ത്യ നടത്തിയ മുന്നേറ്റത്തിന്‍റെ സ്‌മരണ. വിജയത്തിലും ഇന്ത്യയ്ക്ക് നഷ്‌ടമായത് 527 സൈനികരുടെ ജീവൻ. ഇന്ത്യയുടെ വിജയം മൂന്ന് മാസം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ.
    കാർഗിൽ വിജയ് ദിവസ്
  2. നിയമസഭയിൽ തിങ്കളാഴ്‌ച കൊടകര കള്ളപ്പണ കേസ് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും. കെ. സുരേന്ദ്രനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതും ഉന്നയിക്കും. മരം മുറിക്കൽ വിവാദത്തിൽ റവന്യു മന്ത്രി മറുപടി നൽകും.
    നിയമസഭയിൽ ഇന്ന്
  3. മുട്ടിൽ മരംമുറിയ്ക്കൽ കേസിലെ പ്രതികളുടെ ജാമ്യഹർജിയിൽ ഹൈക്കോടതി വിധി പറയും. റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസ് കുട്ടി എന്നിവരാണ് ഹർജി നൽകിയത്. മരം മുറിച്ചത് പട്ടയഭൂമിയിൽ നിന്നെന്ന് പ്രതികളുടെ വാദം.
    മുട്ടിൽ മരംമുറി കേസ് ഹൈക്കോടതിയിൽ
  4. സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയത്തിൽ തിങ്കളാഴ്‌ച മുതൽ മാറ്റം. ബാർ, ബിയർ-വൈൻ പാർലറുകളുടെ പ്രവർത്തന സമയം രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴ് വരെയാക്കി. നടപടി തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി.
    ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം
  5. എ.കെ. ശശീന്ദ്രനെതിരായ ഫോൺ വിളി വിവാദം ചർച്ച ചെയ്യാനായി എൻസിപി യോഗം ചേരും. അന്വേഷണ കമ്മിഷൻ റിപ്പോർട്ടും നേതൃയോഗം ചർച്ച ചെയ്യും. ശശീന്ദ്രനെ കുടുക്കാൻ ശ്രമിച്ച നേതാക്കൾക്കെതിരെ നടപടിയുണ്ടാകാനും സാധ്യത.
    എ.കെ. ശശീന്ദ്രൻ
  6. രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന ഐഷ സുൽത്താനയുടെ ഹർജി തിങ്കളാഴ്‌ച ഹൈക്കോടതി പരിഗണിക്കും. തന്‍റെ വിമർശനം കലാപങ്ങൾക്ക് വഴിവച്ചിട്ടില്ലെന്ന് ഐഷ സുൽത്താന.
    ഐഷ സുൽത്താന ഹൈക്കോടതിയിൽ
  7. ഐഎസ്ആർഒ ചാരക്കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്‌ച പരിഗണിക്കും. ഔദ്യോഗിക കൃത്യനിർവഹണം നടത്തുകയാണ് ചെയ്‌തതെന്ന് പ്രതികൾ. ഗൂഢാലോചന സിബിഐ കെട്ടിച്ചമച്ചതാണെന്നും വാദം.
    ഹൈക്കോടതി
  8. ഐഎസ്ആർഒ ചാരക്കേസ് തിങ്കളാഴ്‌ച സുപ്രീംകോടതിയിൽ. സിബിഐയുടെ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് ഏപ്രിൽ 15ന്.
    സുപ്രീംകോടതി
  9. കർഷക സമരത്തിന്‍റെ ഭാഗമായുള്ള ജന്തർ മന്ദറിലെ കർഷക പാർലമെന്‍റ് തിങ്കളാഴ്‌ച സ്‌ത്രീകൾ നയിക്കും. വിവിധ ജില്ലകളിൽ നിന്നുള്ള കർഷകരുടെ സംഘങ്ങൾ ഇതിനായി ഡൽഹിയിൽ എത്തിച്ചേർന്നു. രാജ്യത്ത് കാർഷിക മേഖലയിൽ സ്‌ത്രീകൾ വഹിക്കുന്ന പങ്ക് വിളിച്ചോതുകയാണ് സ്‌ത്രീകളുടെ പാർലമെന്‍റുകൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ.
    കർഷക പാർലമെന്‍റ് സ്ത്രീകൾ നയിക്കും
  10. ടോക്കിയോ ഒളിമ്പിക്‌സിൽ മലയാളി നീന്തൽ താരം സജൻ പ്രകാശ് ഇറങ്ങും. 200 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ ഹീറ്റ്സിൽ മത്സരിക്കും. മത്സരം വൈകിട്ട് 3.50ന്. ഇതിനുപുറമെ 12 മത്സരങ്ങൾക്കാണ് ഇന്ത്യ തിങ്കളാഴ്‌ച ഇറങ്ങുക. അമ്പെയ്ത്തിൽ പുരുഷ ടീം പ്രീ ക്വാർട്ടറിൽ മത്സരിക്കും. ടേബിൾ ടെന്നീസ് മൂന്നാം റൗണ്ടിൽ മാണിക്ക ബത്രയും ഇറങ്ങും. വനിത ഹോക്കിയിൽ ഇന്ത്യ ബ്രിട്ടണെ നേരിടും.
    ടോക്കിയോയിൽ ഇന്ന്

ABOUT THE AUTHOR

...view details