- സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്‌ഡൗൺ. അവശ്യ സർവീസുകൾക്ക് മാത്രം അനുമതി. ഭക്ഷ്യോത്പന്നങ്ങൾ, പഴം, പച്ചക്കറി, പാൽ, മത്സ്യവും മാംസവും, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കും.
- ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 27 പൈസയും ഡീസൽ ലിറ്ററിന് 24 പൈസയുമാണ് കൂട്ടിയത്.
- സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തി പ്രാപിക്കുന്നതോടെ വടക്കൻ കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും. ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്.
- കെ. സുരേന്ദ്രൻ - ബി.എൽ സന്തോഷ് കൂടിക്കാഴ്‌ച ഇന്ന്. വിവാദ വിഷയങ്ങളെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യും. കെ. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യത്തിലുറച്ച് എതിർ വിഭാഗം.
- കൊച്ചി ഫ്ലാറ്റ് പീഡനക്കേസിൽ ഇന്ന് കൂടുതൽ സാക്ഷി മൊഴികൾ രേഖപ്പെടുത്തും. കേസിൽ പൊലീസ് മറ്റന്നാൾ കസ്റ്റഡി അപേക്ഷ നൽകും. ഇതിന് ശേഷം ഫ്ലാറ്റിലും ഒളിത്താവളങ്ങളിലും തെളിവെടുപ്പ്.
- നെന്മാറയിൽ പത്ത് വർഷം പെൺകുട്ടിയെ ആരുമറിയാതെ വീട്ടിൽ താമസിപ്പിച്ച സംഭവത്തിൽ പൊലീസ് ഇന്ന് വനിത കമ്മിഷന് വിശദീകരണം നൽകിയേക്കും. 10 വർഷം ആരും അറിയാതെ കഴിഞ്ഞു എന്നുള്ളത് അവിശ്വസനീയമെന്ന് വനിത കമ്മിഷൻ. അസ്വാഭാവികത ഇല്ലെന്നും മൊഴിയിൽ വിശ്വാസം ഉണ്ടെന്നും പൊലീസ്.
- ജിഎസ്‌ടി കൗൺസിൽ യോഗം ഇന്ന്. കൊവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതി ഇളവിൽ തീരുമാനമെടുത്തേക്കും. സംസ്ഥാനങ്ങൾക്ക് നൽകേണ്ട നഷ്‌ടപരിഹാരവും ചർച്ച ചെയ്യും.
- ജി-7 ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും. കൊവിഡ്, കാലാവസ്ഥ വ്യതിയാനം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും.
- യൂറോ കപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ. വേൽസ് സ്വിറ്റ്സർലൻഡിനെയും ഡെൻമാർക്ക് ഫിൻലൻഡിനെയും നേരിടും. രാത്രി 12.30നുള്ള മത്സരത്തിൽ ബെൽജിയവും റഷ്യയും നേർക്കുനേർ.
- ഫ്രഞ്ച് ഓപ്പൺ വനിത ഫൈനൽ ഇന്ന്. വനിതകളുടെ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിന്‍റെ ബാർബോറ ക്രെജിക്കോവ റഷ്യയുടെ അനസ്‌താസിയ പാവ്ലിചെങ്കോവയെ നേരിടും. ഇരുവരും ആദ്യമായാണ് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ എത്തുന്നത്.
ഇന്നത്തെ പ്രധാന വാർത്തകൾ