- കൊച്ചി ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മുണ്ടൂരിലെ ഒളിത്താവളത്തിൽ നിന്ന് ഇന്നലെയാണ് ഇയാൾ പിടിയിലായത്.
- കെ. സുരേന്ദ്രൻ - ബി.എൽ. സന്തോഷ് കൂടിക്കാഴ്‌ച ഇന്ന്. കൂടിക്കാഴ്‌ച ദേശീയ നേതൃത്വം അതൃപ്‌തി അറിയിച്ചതിന് പിന്നാലെ. വിവാദ വിഷയങ്ങളെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്‌തേക്കും.
- ആർടിപിസിആർ നിരക്ക് കുറച്ചതിനെതിരായ സ്വകാര്യ ലാബ് ഉടമകളുടെ അപ്പീലിൽ കേന്ദ്ര സർക്കാർ ഇന്ന് ഹൈക്കോടതിയിൽ നിലപാടറിയിക്കും. സംസ്ഥാന സർക്കാരിന് നിരക്ക് നിശ്ചയിക്കാനാവില്ലെന്ന് ലാബ് ഉടമകൾ.
- ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം. പെട്രോൾ പമ്പുകൾക്ക് മുന്നിൽ ഇന്ന് പ്രതിഷേധ സമരം സംഘടിപ്പിക്കും. കെപിസിസിയുടെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രതിഷേധം.
- കടൽക്കൊലക്കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന കേന്ദ്ര സർക്കാരിന്‍റെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇറ്റലി കൈമാറിയ 10 കോടി രൂപ കേന്ദ്രം സുപ്രീംകോടതിയിൽ കെട്ടിവച്ചു.
- കേന്ദ്രമന്ത്രി വി. മുരളീധരൻ ഇന്ന് വയനാട്ടിൽ. മുട്ടിലിൽ മരംമുറി നടന്ന സ്ഥലങ്ങൾ സന്ദർശിക്കും. അന്വേഷണം ആവശ്യപ്പെട്ട് പ്രകാശ് ജാവദേക്കർക്ക് കത്ത് നൽകി.
- കൊവിഡ് സാഹചര്യം പരിഗണിച്ച് വായ്‌പ മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സാഹചര്യം മെച്ചപ്പെടുന്നത് വരെ മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യം.
- ലോക്ക്‌ഡൗണിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾക്കുള്ള സർക്കാർ സഹായം സുപ്രീംകോടതി ഇന്ന് പരിശോധിക്കും. ലോക്ക്‌ഡൗണിൽ റേഷനും ഭക്ഷണവും ഉറപ്പാക്കണമെന്നായിരുന്നു കോടതി നിർദേശം.
- യൂറോപ്യൻ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പായ യൂറോ കപ്പിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ ഇറ്റലി തുർക്കിയെ നേരിടും. രാത്രി 12.30ന് റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് മത്സരം.
- ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്‍റിലെ പുരുഷ വിഭാഗം സെമിയിൽ ഇന്ന് ക്ലാസിക് പോരാട്ടം. നൊവാക് ജോക്കോവിച്ച് റഫേൽ നദാലിനെ നേരിടും. ഇരുവരും ഏറ്റുമുട്ടുന്നത് അമ്പത്തിയെട്ടാം തവണ.
ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ പ്രധാന തലക്കെട്ടുകൾ
ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...
ഇന്നത്തെ പ്രധാന വാർത്തകൾ